കാൺപൂർ ടെസ്റ്റ് സമനിലയിൽ; ഒരു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ന്യൂസിലൻഡ് വാലറ്റം ഇന്ത്യക്ക് ജയം നിഷേധിച്ചു

 | 
cricket

വെളിച്ചക്കുറവിലും പൊരുതിയ അവസാന വിക്കറ്റിലെ ന്യൂസിലൻഡ് ബാറ്റർമാർ കാൺപൂരിൽ ഇന്ത്യക്ക് ജയം നിഷേധിച്ചു. രചിൻ രവീന്ദ്രയും അജാസ് പട്ടേലും ഇന്ത്യൻ ബൗളർമാർക്ക് വിക്കറ്റ് നൽകാതെ സമനില പിടിച്ചു വാങ്ങി. എട്ടോവറോളം അവസാനി വിക്കറ്റിൽ ഈ ജോഡി പിടിച്ചു നിന്നു. അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന രചിൻ രവീന്ദ്ര 91 പന്തുകളാണ് പ്രതിരോധിച്ചത്. 

 284 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിം​ഗ്സ് ബാറ്റിം​ഗിനിറങ്ങിയ ന്യൂസിലൻഡ് 9 വിക്കറ്റിന് 165 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി ജഡേജ നാലും അശ്വിൻ മൂന്ന് വിക്കറ്റും വീഴ്ത്തി. 

സ്കോർ: ഇന്ത്യ 345 & 234/7d, ന്യൂസിലന്‍ഡ് 296 & 165/9

 രണ്ടാം വിക്കറ്റിൽ ടോം ലാതവും സോമർവില്ലും ചെറുത്തു നിന്നെങ്കിലും പിന്നീട് ആർക്കും കാര്യമായി ഒന്നും ചെയ്യാനായില്ല.  ലാതം 52ഉം സോമർവിൽ 36ഉം കെയിൻ വില്യംസൺ 24ഉം നേടി. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കായി ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില് അർദ്ധ സെഞ്ച്വറിയും നേടിയ ശ്രേയസ് അയ്യരാണ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്.  സ്പിന്നിർമാരായ അക്ഷർ, അശ്വിന്‍, ജഡേജ എന്നിവർ ബൌളിംഗില്‍ തിളങ്ങി. ന്യൂസിലന്‍ഡിനായി ഓപ്പണർ ടോം ലാതം ബാറ്റുകൊണ്ടും സൌത്തി, ജാമിസൺ എന്നിവർ  ബോളുകൊണ്ടും തിളങ്ങി.