മഹാവിഷ്ണുവിന്റെ വേഷത്തിൽ പരസ്യത്തിൽ അഭിനയിച്ച ധോണിക്ക് കോടതിയുടെ വിമർശനം

മഹാവിഷ്ണുവിന്റെ വേഷത്തിൽ പരസ്യത്തിൽ അഭിനയിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് കർണാടക ഹൈക്കോടതിയുടെ വിമർശനം. ധോണിയെ പോലെയുള്ള പ്രശസ്ത വ്യക്തികൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
 | 

മഹാവിഷ്ണുവിന്റെ വേഷത്തിൽ പരസ്യത്തിൽ അഭിനയിച്ച ധോണിക്ക് കോടതിയുടെ വിമർശനം

ബംഗളൂരു: മഹാവിഷ്ണുവിന്റെ വേഷത്തിൽ പരസ്യത്തിൽ അഭിനയിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിക്ക് കർണാടക ഹൈക്കോടതിയുടെ വിമർശനം. ധോണിയെ പോലെയുള്ള പ്രശസ്ത വ്യക്തികൾ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുമ്പോൾ അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. ഹിന്ദു മത വിശ്വാസികളുടെ ചിന്തകളെ ഹനിക്കുന്ന രീതിയിയിലാണ് ധോണി പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്. പണം മാത്രം ആഗ്രഹിച്ച് പരസ്യത്തിൽ അഭിനയിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.എൻ വേണുഗോപാൽ ഗൗഡയാണ് ഇത്തരത്തിൽ നിരീക്ഷണം നടത്തിയത്.

അതേസമയം, പരസ്യത്തിൽ ധോണി അഭിനയിച്ചത് പ്രതിഫലം പറ്റിയല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ ഇക്കാര്യം വ്യക്തമാക്കി ധോണി സത്യാവാങ്മൂലം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹിന്ദു ദൈവത്തിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടതോടെ ധോണി വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തിയെന്ന് ആരോപിച്ച് സാമൂഹിക പ്രവർത്തകനായ ജയകുമാർ ഹരിമത് ആണ് കോടതിയെ സമീപിച്ചത്.

2013 ഏപ്രിലിലാണ് ബിസിനസ് ടുഡേയുടെ മാഗസിൻ കവർ പേജിൽ ധോണിയുടെ ചിത്രം അച്ചടിച്ചു വന്നത്. ഗോഡ് ഓഫ് ബിഗ് ഡീൽസ് എന്ന പേരിൽ നിരവധി ഉൽപ്പന്നങ്ങൾ കയ്യിലേന്തി മഹാവിഷ്ണുവിന്റെ രൂപത്തിലായിരുന്നു ധോണിയുടെ ചിത്രം.