സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിന് തോൽവി

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചെന്നൈ റൈനോസിനോട് കേരളാ സ്ട്രൈക്കേഴ്സിന് തോൽവി. ചെന്നൈ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളാ സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടി തോൽവി സമ്മതിക്കുകയായിരുന്നു.
 | 

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്: കേരളാ സ്‌ട്രൈക്കേഴ്‌സിന് തോൽവി
ഹൈദരബാദ്: 
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ ചെന്നൈ റൈനോസിനോട് കേരളാ സ്‌ട്രൈക്കേഴ്‌സിന് തോൽവി. ചെന്നൈ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളാ സ്‌ട്രൈക്കേഴ്‌സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് നേടി തോൽവി സമ്മതിക്കുകയായിരുന്നു.

ഹൈദരാബാദ് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് കളി നടന്നത്. യുവതാരം ആസിഫലിയുടെ നേതൃത്വത്തിലാണ് കേരള സ്‌ട്രൈക്കേഴ്‌സ് കളത്തിലിറങ്ങിയത്. ജീവയാണ് ചെന്നൈ റൈനോസിന്റെ ക്യാപ്റ്റൻ.