കെവിൻ പീറ്റേഴ്‌സൺ ‘അറസ്റ്റിൽ’
മെൽബൺ: ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സനെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയായിരുന്നു ഇന്നലെ രാത്രിയോടെ ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ നിറഞ്ഞത്. വാർത്തയ്ക്ക് കാരണമായത് പീറ്റേഴ്സൺ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമായിരുന്നു. രണ്ട് പോലീസുകാർ തന്നെ പിടിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്ന ചിത്രമാണ് കെവിൻ ട്വിറ്ററിൽ പോസ്റ്റു ചെയ്തത്. സംഭവം വാർത്തയായതോടെ വിശദീകരണവുമായി താരം എത്തി.
ഒരു ബാറിൽ പോയപ്പോൾ എടുത്തതാണ് ചിത്രമെന്നും തമാശയ്ക്കു വേണ്ടിയാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതെന്നും കെവിൻ പറഞ്ഞു. ചില മാധ്യമങ്ങൾ കെവിൻ ശരിക്കും അറസ്റ്റിലായെന്ന രീതിയിലാണ് വാർത്ത പുറത്തു വിട്ടത്. ഒരു ബ്രിട്ടീഷ് റേഡിയോയ്ക്ക് വേണ്ടി ലോകകപ്പ് ഫൈനൽ റിപ്പോർട്ട് ചെയ്യാൻ മെൽബണിൽ എത്തിയതാണ് പീറ്റേഴ്‌സൺ.
Oops. #arrrested pic.twitter.com/CR3ARC5M2K
— Kevin Pietersen (@KP24) March 27, 2015