ലോകത്തിന്റെ ഭൂപടം ശരീരത്തിൽ പച്ചകുത്തി കെവിൻ പീറ്റേഴ്‌സൺ

ലോകത്തിന്റെ ഭൂപടം ശരീരത്തിൽ പച്ചകുത്തി ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്സൺ. അന്താരാഷ്ട്ര തലത്തിൽ നേടിയ സെഞ്ച്വറികൾ ചുവപ്പ് നിറം കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ട്. നെഞ്ചിന് താഴെയും പുറത്തുമായാണ് ഭൂപടം പച്ച കുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് 3,825 ലൈക്കുകളാണ് ലഭിച്ചത്.
 | 

ലോകത്തിന്റെ ഭൂപടം ശരീരത്തിൽ പച്ചകുത്തി കെവിൻ പീറ്റേഴ്‌സൺ

ലോകത്തിന്റെ ഭൂപടം ശരീരത്തിൽ പച്ചകുത്തി ഇംഗ്ലണ്ടിന്റെ മുൻ താരം കെവിൻ പീറ്റേഴ്‌സൺ. അന്താരാഷ്ട്ര തലത്തിൽ നേടിയ സെഞ്ച്വറികൾ ചുവപ്പ് നിറം കൊണ്ട് പ്രത്യേകം അടയാളപ്പെടുത്തിയിട്ടുമുണ്ട്. നെഞ്ചിന് താഴെയും പുറത്തുമായാണ് ഭൂപടം പച്ച കുത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് 3,825 ലൈക്കുകളാണ് ലഭിച്ചത്.

136 ഏകദിനങ്ങളിൽ നിന്നും 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 32 സെഞ്ച്വറികളാണ് കെവിൻ നേടിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി കളിച്ച കെവിൻ പീറ്റേഴ്‌സൺ ഇപ്പോൾ സുറേ, ഓസ്‌ട്രേലിയയിൽ മെൽബൺ സ്റ്റാർ, കരീബിയൻ ലീഗിൽ സെന്റ് ലൂസിയ സൗഖ് എന്നീ ടീമുകൾക്ക് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്.

പുതിയ തലമുറയെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിനും പരിശീലനം നൽകുന്നതിനും വേണ്ടി ‘കെവിൻ പീറ്റേഴ്‌സൺ ക്രിക്കറ്റ് അക്കാദമി ‘ എന്ന പേരിൽ ഒരു പദ്ധതിക്ക് കഴിഞ്ഞ വർഷം താരം തുടക്കമിട്ടിരുന്നു.