രാഹുലും രോഹിത്തും തിളങ്ങി. ലോഡ്സിൽ ആദ്യ ദിനം ഇന്ത്യക്ക്

ഇന്ത്യ 3 വിക്കറ്റിന് 276.രാഹുൽ 127*

 | 
KL Rahul

ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ. ഒന്നാം ദിവസത്തെ കളി നിർത്തുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 276 റൺസ് എന്ന നിലയിൽ ആണ്. സെഞ്ച്വറി നേടിയ ഓപ്പണർ കെ.എൽ രാഹുൽ(127*) സഹ ഓപ്പണർ രോഹിത് ശർമ്മ(83) എന്നിവരുടെ മികച്ച ബാറ്റിംഗ് ആണ് ഇന്ത്യയെ ഭദ്രമായ നിലയിൽ എത്തിച്ചത്. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ നല്ല തുടക്കം നൽകി. രോഹിത് ശർമ്മയാണ് സ്കോറിന് വേഗം നൽകിയത്. ആദ്യ സെഷനിൽ തന്നെ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മഴ ആദ്യ സെഷനിൽ പല തവണ കളി തടസ്സപ്പെടുത്തി. കുറെ നാളുകൾക്ക് ശേഷം ഓപ്പണർമാർ ഒന്നിച്ചു ഫോമായപ്പോൾ സ്കോർ മുന്നോട്ട് കുതിച്ചു. ആദ്യ വിക്കറ്റിൽ 126 റൺസ് ആണ് ഇരുവരും കൂടി നേടിയത്. ആൻഡേഴ്സൺ ആണ് രോഹിത്തിനെ പുറത്താക്കിയത്. പിന്നാലെ വന്ന പുജാര(9) പെട്ടന്ന് മടങ്ങി. എന്നാൽ നായകൻ കോലിയെ കൂട്ടുപിടിച്ചു കെ.എൽ രാഹുൽ പിന്നെ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ക്ഷമയോടെ പന്തുകൾ തിരഞ്ഞു പിടിച്ചു ഷോട്ടുകൾ കളിച്ചാണ് രാഹുൽ തന്റെ സെഞ്ചുറിയിലേക്ക് എത്തിയത്. ടെസ്റ്റിലെ രാഹുലിന്റെ ആറാം സെഞ്ച്വറി. നന്നായി കളിച്ചു വന്ന വിരാട് കൊഹ്‌ലി (44) അവസാന സെഷനിൽ പുറത്തായത് ഇന്ത്യക്ക് തിരിച്ചടി ആയെങ്കിലും രഹാനയെ കൂട്ടി കൂടുതൽ വിക്കറ്റ് പോകാതെ കെ.എൽ രാഹുൽ ടീമിനെ രണ്ടാം ദിവസത്തിലേക്ക് നയിച്ചു. 
ആതിഥേയർക്ക് വേണ്ടി ആൻഡേഴ്‌സൺ രണ്ടു വിക്കറ്റും റോബിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.