സെഞ്ച്വറിയുമായി കെ.എൽ രാഹുൽ; സെഞ്ചൂറിയനിൽ ഇന്ത്യക്ക് നല്ല തുടക്കം

 | 
Rahul


ദക്ഷിണാഫ്രിക്കക്ക്  എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് നല്ല തുടക്കം. കെ.എൽ രാഹുൽ നേടിയ സെഞ്ച്വറിയുടെ മികവിൽ ഇന്ത്യ 3 വിക്കറ്റിന് 272 റൺസ് എന്ന നിലയിൽ ആണ്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാർ നല്ല തുടക്കം നൽകി. ആദ്യ വിക്കറ്റിൽ 117 റൺസ് ആണ് രാഹുൽ- മായങ്ക് അഗർവാൾ സഖ്യം ചേർത്ത്. മായങ്ക് 60ന് പുറത്തായി. പിന്നാലെ റൺ എടുക്കാതെ പൂജരായും പുറത്ത്. എന്നാൽ കോഹ്‌ലി, രാഹുലിനൊപ്പം ടീമിനെ മുന്നോട്ട് കൊണ്ടുപോയി. 35 റൺസ് എടുത്ത് കോഹ്ലി പുറത്തായി. പിന്നാലെ വന്ന രഹാനെ കളി ആദ്യ ദിനം നിർത്തുമ്പോൾ 40 റൺസുമായി ക്രീസിൽ ഉണ്ട്. 

248 പന്തിൽ നിന്നും 16 ബൗണ്ടറികളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 122 റൺസ് നേടി പുറത്താകാതെ നിൽക്കുന്ന രാഹുൽ ആം ആദ്യ ദിനം ഇന്ത്യക്ക് അനുകൂലമാക്കിയത്. 

3 വിക്കറ്റും ലുങ്കി എൻഗിഡിയാണ് വീഴ്ത്തിയത്.