കൊച്ചി ഏകദിനം: വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി

കൊച്ചി ഏകദിന പരമ്പരയിൽ വിൻഡീസിന് ആദ്യവിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ബ്രാവോയാണ് 17 റൺസിന് പുറത്തായത്. മുഹമ്മദ് ഷമിയാണ് ബ്രാവോയെ വീഴ്ത്തിയത്. പരമ്പരയിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
 | 
കൊച്ചി ഏകദിനം: വിൻഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി

കൊച്ചി: കൊച്ചി ഏകദിന പരമ്പരയിൽ വിൻഡീസിന് ആദ്യവിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ബ്രാവോയാണ് 17 റൺസിന് പുറത്തായത്. മുഹമ്മദ് ഷമിയാണ് ബ്രാവോയെ വീഴ്ത്തിയത്. പരമ്പരയിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യൻ ടീം: ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, വിരാട് കോഹ്‌ലി, അമ്പട്ടി റഡായു, സുരേഷ് റെയ്‌ന, മഹേന്ദ്ര സിങ് ധോണി, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, അമിത് മിശ്ര, മുഹമ്മദ് ഷമി, മോഹിത് ശർമ.

വെസ്റ്റ് ഇൻഡീസ് ടീം: ഡ്വെയ്ൻ സ്മിത്, മാർലൺ സാമുവൽസ്, ഡാരെൻ ബ്രാവോ, ദിനേഷ് രാംദിൻ, ഡ്വെയ്ൻ ബ്രാവോ, കീറൺ പൊള്ളാർഡ്, ഡാരെൻ സമി, ആന്ദ്രെ റസ്സൽ, സുലൈമാൻ ബെൻ, രവി റാംപാൽ, ജെറോം ടെയ്‌ലർ.

ഇന്ത്യൻ ടീം ഒന്നേകാലിനും വെസ്റ്റിൻഡീസ് ടീം ഒരു മണിക്കുമാണ് സ്റ്റേഡിയത്തിലെത്തിയത്. ഇന്നലെ രാത്രി കനത്ത മഴ പെയ്തുവെങ്കിലും രാവിലെ തന്നെ ഗ്രൗണ്ട് വൃത്തിയാക്കി കളിക്ക് അനുയോജ്യമാക്കിയിരുന്നു. പത്തുമണി മുതൽ കാണികളെ സ്‌റ്റേഡിയത്തിൽ പ്രവേശിപ്പിച്ചിരുന്നു.