തർക്കം പരിഹരിച്ചു; കൊച്ചി ഏകദിനം നടക്കും

ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മൽസരം സമയത്ത് തന്നെ ആരംഭിക്കുമെന്ന് ബി.സി.സി.ഐ. പ്രതിഫലത്തെ ചൊല്ലിയുള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും ടീം അംഗങ്ങളും തമ്മിലുള്ള തർക്കം പരിഹരിച്ചെന്നും ഇരു ടീമുകളും ഒരു മണിയോടെ സ്റ്റേഡിയത്തിലെത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യൻ ടീം പന്ത്രണ്ടേ മുക്കാലിനും വെസ്റ്റിൻഡീസ് ടീം ഒരു മണിക്കുമാണ് സ്റ്റേഡിയത്തിലെത്തുക.
 | 
തർക്കം പരിഹരിച്ചു; കൊച്ചി ഏകദിനം നടക്കും

കൊച്ചി: ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മൽസരം സമയത്ത് തന്നെ ആരംഭിക്കുമെന്ന് ബി.സി.സി.ഐ. പ്രതിഫലത്തെ ചൊല്ലിയുള്ള വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡും ടീം അംഗങ്ങളും തമ്മിലുള്ള തർക്കം പരിഹരിച്ചെന്നും ഇരു ടീമുകളും ഒരു മണിയോടെ സ്റ്റേഡിയത്തിലെത്തുമെന്നും ബി.സി.സി.ഐ അറിയിച്ചു. ഇന്ത്യൻ ടീം പന്ത്രണ്ടേ മുക്കാലിനും വെസ്റ്റിൻഡീസ് ടീം ഒരു മണിക്കുമാണ് സ്റ്റേഡിയത്തിലെത്തുക.

പ്രതിഫലം വർദ്ധിപ്പിച്ചില്ലെങ്കിൽ കൊച്ചി ഏകദിനം വെസ്റ്റിൻഡീസ് ടീം ബഹിഷ്‌കരിക്കാൻ വിൻഡീസ് ടീം അംഗങ്ങൾ തീരുമാനിച്ചിരുന്നു. ബഹിഷ്‌ക്കരണ ഭീഷണിയുമായി രംഗത്തെത്തിയതോടെ കൊച്ചി ഏകദിനം അനിശ്ചിതത്വത്തിലായിരുന്നു. പ്രതിഫലത്തർക്കവും സ്‌പോൺസർമാരുമായുള്ള അതൃപ്തിയും മൂലം ചൊവ്വാഴ്ച വിൻഡീസ് താരങ്ങൾ പരിശീലനത്തിന് ഇറങ്ങിയിരുന്നില്ല. കളിക്കാർക്ക് വേണ്ട പിന്തുണ വിൻഡീസ് ക്രിക്കറ്റ് ബോർഡ് നൽകുന്നില്ലെന്നാരോപിച്ച് താരങ്ങൾ വാർത്താ സമ്മേളനവും ബഹിഷ്‌കരിച്ചിരുന്നു.