ചാമ്പ്യൻസ് ലീഗ് 20-20: കൊൽക്കത്ത ഫൈനലിൽ

ചാമ്പ്യൻസ് ലീഗ് 20-20 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഹൊബാർട്ട് ഹരിക്കെയ്ൻസിനെ ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത തോൽപ്പിച്ചത്.
 | 
ചാമ്പ്യൻസ് ലീഗ് 20-20: കൊൽക്കത്ത ഫൈനലിൽ

ഹൈദരാബാദ്: ചാമ്പ്യൻസ് ലീഗ് 20-20 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിൽ പ്രവേശിച്ചു. സെമിയിൽ ഹൊബാർട്ട് ഹരിക്കെയ്ൻസിനെ ഏഴ് വിക്കറ്റിനാണ് കൊൽക്കത്ത തോൽപ്പിച്ചത്. ആറ് വിക്കറ്റിന് 140 റൺസ് എന്നതായിരുന്നു ഹരിക്കെയ്ൻസിന്റെ സ്‌കോർ. ഷൊയേബ് മാലിക് (66 നോട്ടൗട്ട) ടീമിലെ ടോപ് സ്‌കോറർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 141 റൺസ് സ്വന്തമാക്കിയത്. ടീമിലെ ടോപ് സ്‌കോററായ ജാക്വേസ് കാലിസ് (54 നോട്ടൗട്ട്) ആണ് മാൻ ഓഫ് ദ മാച്ച്. പഞ്ചാബ്-ചെന്നൈ മത്സരത്തിലെ വിജയിയെ കൊൽക്കത്ത ഫൈനലിൽ നേരിടും.