രവി ശാസ്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു, രണ്ട് സഹപ്രവർത്തകർക്ക് കൂടി പോസറ്റീവ്
Sep 6, 2021, 16:32 IST
| ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രവിശാസ്ത്രിക്ക് കോവിഡ് പോസറ്റീവായി. ഇതോടെ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ അവസാനത്തെ ടെസ്റ്റിൽ നിന്ന് ശാസ്ത്രിയും മാറി നിൽക്കും. സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളായ ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ എന്നിവർക്കും കോവിഡ് പോസറ്റീവായി. ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേലും ഐസൊലേഷനില്‍ പോകും. അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് സെപ്റ്റംബർ 10 ന് ആരംഭിക്കും.
"രണ്ട് ലാറ്ററൽ ഫ്ലോ ടെസ്റ്റിൽ പോസിറ്റീവ് ആയതിന് ശേഷം, ആർടി-പിസിആർ ടെസ്റ്റിലും ശാസ്ത്രി കോവിഡ് പോസറ്റീവാണ്. തൊണ്ടവേദന പോലെയുള്ള നേരിയ ലക്ഷണങ്ങളുണ്ട്. അവൻ 10 ദിവസം ഐസൊലേഷനിലായിരിക്കും ഇവർ," ബിസിസിഐ വക്താവ് വാർത്താ ഏജൻസിയെ അറിയിച്ചു. എല്ലാ കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്.