റെയ്‌നയും ജഡേജയും ബ്രാവോയും കോഴ വാങ്ങിയതായി ലളിത് മോഡി

ചെന്നൈ സൂപ്പർ കിങ്സിലെ മൂന്ന് പ്രമുഖ താരങ്ങൾ കോഴ വാങ്ങിയതായി സൂചിപ്പിക്കുന്ന ലളിത് മോഡിയുടെ ഇമെയിൽ പുറത്ത്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ എന്നിവർ കോഴ വാങ്ങിയതായാണ് ഐ.പി.എൽ മുൻ കമ്മീഷണർ ലളിത് മോഡി കത്തിൽ പറയുന്നത്.
 | 

റെയ്‌നയും ജഡേജയും ബ്രാവോയും കോഴ വാങ്ങിയതായി ലളിത് മോഡി

ന്യൂഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സിലെ മൂന്ന് പ്രമുഖ താരങ്ങൾ കോഴ വാങ്ങിയതായി സൂചിപ്പിക്കുന്ന ലളിത് മോഡിയുടെ ഇമെയിൽ പുറത്ത്. ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, വെസ്റ്റിൻഡീസ് താരം ഡ്വെയ്ൻ ബ്രാവോ എന്നിവർ കോഴ വാങ്ങിയതായാണ് ഐ.പി.എൽ മുൻ കമ്മീഷണർ ലളിത് മോഡി കത്തിൽ പറയുന്നത്. വാതുവെയ്പുകാരൻ കൂടിയായ പ്രമുഖ റിയൽ എസ്റ്റേറ്റ് വ്യവസായി ബാബാ ദിവാനാണ് കോഴ നൽകിയതെന്നും മോഡി വ്യക്തമാക്കുന്നു. ലണ്ടനിലുള്ള മോഡി ട്വിറ്ററിലൂടെയാണ് ഇമെയിൽ പുറത്തുവിട്ടത്.

റെയ്‌നയും ജഡേജയും ബ്രാവോയും കോഴ വാങ്ങിയതായി ലളിത് മോഡി

2013 ജൂണിലാണ് ഐ.സി.സി സി.ഇ.ഒ ഡേവ് റിച്ചാർഡ്‌സണ് മോഡി ഇമെയിൽ അയച്ചത്. മൂന്ന് താരങ്ങൾക്കുമായി ഇരുപത് കോടി രൂപയാണ് ബാബ ദിവാൻ നൽകിയതെന്ന് മോഡി പറയുന്നു. റെയ്‌നയ്ക്കും ജഡേജയ്ക്കും പണം കൂടാതെ ഫഌറ്റുകളും ലഭിച്ചിട്ടുണ്ട്. റെയ്‌നയ്ക്ക്, ഡൽഹി, വസന്ത് വിഹാർ, നോയിഡ എന്നിവിടങ്ങളിലും ജഡേജയ്ക്ക് മുംബൈ ബാന്ദ്രയിലുമാണ് ഫഌറ്റ് ലഭിച്ചതെന്നും ലളിത് മോഡി വ്യക്തമാക്കുന്നു.

ബാബ ദിവാനെ വാതുവെയ്പിൽ നിന്നും താൻ പലപ്പോഴായി വിലക്കിയിരുന്നു. ഇക്കാര്യങ്ങൾ സത്യമാണെങ്കിൽ കൂടുതൽ പേർ വാതുവെയ്പിൽ അകപ്പെട്ടിട്ടുണ്ടെന്നു വേണം കരുതാൻ. ബാബയ്ക്കു മേൽ ഒരു കണ്ണു വേണം. ഇക്കാര്യങ്ങൾ സത്യമാകരുതെന്നാണ് താൻ ആഗ്രഹിക്കുന്നത്. റിച്ചാർഡ്‌സണ് ഉചിതമെന്നു തോന്നിയാൽ വിവരങ്ങൾ താൻ ഐ.സി.സിയുടെ അഴിമതി വിരുദ്ധ സുരക്ഷാ വിഭാഗത്തിന് കൈമാറാൻ തയ്യാറാണെന്നും മോഡി കത്തിൽ വ്യക്തമാക്കുന്നുണ്ട്.