ലളിത് മോഡിയെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി

മുൻ ഐ.പി.എൽ കമ്മീഷണർ ലളിത് മോഡിയെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി. പ്രത്യേകം വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിൽ അംഗങ്ങൾ അവിശ്വാസപ്രമേയത്തിലൂടെയാണ് മോഡിയെയും മറ്റ് ഭാരവാഹികളെയും പുറത്താക്കിയത്. ഇതേതുടർന്ന് മോഡി അനുകൂലികൾ സ്ഥലത്ത് സംഘർഷം സൃഷ്ടിച്ചു. ക്രിക്കറ്റ് അസോസിയേഷന്റെ വാഹനങ്ങളുടെ ചില്ലുകൾ ഇവർ തകർത്തതായാണ് റിപ്പോർട്ട്.
 | 

ലളിത് മോഡിയെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി
ജയ്പൂർ: മുൻ ഐ.പി.എൽ കമ്മീഷണർ ലളിത് മോഡിയെ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്താക്കി. പ്രത്യേകം വിളിച്ചുചേർത്ത ജനറൽബോഡി യോഗത്തിൽ അംഗങ്ങൾ അവിശ്വാസപ്രമേയത്തിലൂടെയാണ് മോഡിയെയും മറ്റ് ഭാരവാഹികളെയും പുറത്താക്കിയത്. ഇതേതുടർന്ന് മോഡി അനുകൂലികൾ സ്ഥലത്ത് സംഘർഷം സൃഷ്ടിച്ചു. ക്രിക്കറ്റ് അസോസിയേഷന്റെ വാഹനങ്ങളുടെ ചില്ലുകൾ ഇവർ തകർത്തതായാണ് റിപ്പോർട്ട്.

ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത പതിനെട്ട് അംഗങ്ങളിൽ പതിനേഴ് പേർ ലളിത് മോഡിക്കെതിരെ വോട്ട് ചെയ്തു. രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ അക്കാദമി നിയോഗിച്ച നിരീക്ഷകരുടെ മേൽനോട്ടത്തിലാണ് വോട്ടെടുപ്പ് നടന്നത്. മോഡിയുടെ എതിരാളിയായ അമിൻ പത്താനായിരിക്കും അടുത്ത പ്രസിഡന്റ്. ആകെയുള്ള 33 ജില്ലാ അസോസിയേഷനുകളിൽ 18 അസോസിയേഷനുകളുടെ പ്രതിനിധികൾ മാത്രമാണ് ജനൽബോഡി യോഗത്തിന് എത്തിയത്. ഇതിൽ പതിനഞ്ച് അസോസിയേഷനുകൾ മോഡിയുടെ പക്ഷത്താണ്.