കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി

മരണം ഏഴായി
 | 
Kalladi

വയനാട് കള്ളാടി തുരങ്കപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായവർക്കായുള്ള തിരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷിപ്പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. കാലാവസ്ഥ അനുകൂലമായതും പുഴയിലെ വെള്ളം തെളിഞ്ഞതും തിരച്ചിൽ ദൗത്യത്തിന് വലിയ സഹായമായിട്ടുണ്ട്.


മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. പശ്ചിമബംഗാൾ ഈസ്റ്റ് മിഡ്‌നാപൂർ സ്വദേശി രാകേഷ് ഗുച്ചൈതിന്റെ (24)ന്റെ മൃതദേഹമാണ് കണ്ടെടുത്തത്. തുരങ്കപാത നിർമാണ കമ്പനിയുടെ സർവെയറായിരുന്നു. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി എംബാം ചെയ്യുന്നതിന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.