ഫിഫയുടെ മികച്ച താരം ലെവൻഡോവ്സ്കി

 | 
lewendowski

പോളണ്ടിന്റെ ബയേൺ മ്യൂണിക് താരം  റോബർട്ട് ലെവന്‍ഡോവ്സ്കി ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി. ഇത്  തുടര്‍ച്ചയായ രണ്ടാം തവണയാണ് അദേഹത്തിന് പുരസ്ക്കാരം ലഭിക്കുന്നത്. മുഹമ്മദ്  സലായെയും ലയണല്‍ മെസ്സിയെയും മറികടന്നാണ് ലെവന്‍ഡോവ്സ്കി  പുരസ്കാരം സ്വന്തമാക്കിയത്. ഇതോടെ റൊണാൾഡോയുടെ രണ്ട് പുരസ്കാര നേട്ടത്തിനൊപ്പമെത്തിയിരുക്കുകയാണ് ലെവന്‍ഡോവ്സ്കിയും. ബാഴ്സലോണയുടെ അലക്സിയ പുത്തേയസാണ്  മികച്ച വനിതാ താരം. 

ചെൽസിയുടെ എഡ്വേർഡ് മെൻഡിയാണ് മികച്ച പുരുഷ ​ഗോൾ കീപ്പർ. ക്രിസ്റ്റീൻ എൻഡ്ലറെ മികച്ച വനിതാ ​ഗോൾ കീപ്പറായി തിരഞ്ഞെടുത്തു. പോയ സീസണിലെ ഏറ്റവും മികച്ച ഗോളിനുള്ള ഉള്ള പുഷ്കാസ് പുരസ്കാരം ടോട്ടനം താരം എറിക് ലമേല സ്വന്തമാക്കി.  മികച്ച പരിശീലകരായി പുരുഷ ടീമുകളുടെ വിഭാഗത്തിൽ ചെൽസി മാനേജർ തോമസ് ടൂഷലും സ്ത്രീകളുടെ ഫുട്ബോളിൽ ചെൽസി പരിശീലക എമ്മ ഹെയ്സും തിരഞ്ഞെടുക്കപ്പെട്ടു.