ബ്രെന്റ്ഫോഡിനെ തോൽപ്പിച്ച് ലിവർപൂൾ; വെസ്റ്റ്ഹാമിനെ ലീഡ്സ് തകർത്തു

 | 
liverpool


പ്രീമിയർ ലീ​ഗിലെ തങ്ങളുടെ 22ാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് ബ്രെന്റഫോഡിനെ തോൽപ്പിച്ച് ലിവർപൂൾ പോയിന്റ് പട്ടികയിൽ ചെൽസിയെ മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് എത്തി. മുഹമ്മദ് സല, സാദിയോ മാനേ എന്നിവർ ആഫ്രിക്കൻ നാഷൻസ് കപ്പ് കളിക്കാൻ പോയ സാഹചര്യത്തിൽ ഫിർമിനോ, ജോട്ട, ചേമ്പർലെയിൻ എന്നിവരാണ് ലിവർപൂളിന്റെ മുന്നേറ്റ നിരയിൽ അണിനിരന്നത്. 

ഫാബിഞ്ഞോയുടെ ഹെഡറിലൂടെ 44ാം മിനിറ്റിൽ ലിവർപൂൾ ലീഡ് നേടി. ചേമ്പർലെയിന്റെ ഹെഡറിൽ 69ാം മിനിറ്റിൽ രണ്ടാം ​ഗോളും മിനമിനോയിലൂടെ 77ാം മിനിറ്റിൽ മൂന്നാം ​ഗോളും ലിവർപൂൾ നേടി. ഇതോടെ 21 കളികളിൽ നിന്നും ലിവർപൂളിന് 45 പോയിന്റായി. ഒരു കളി ബാക്കി നിൽക്കെ അവർ ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയേക്കാൾ 11 പോയിന്റ് പിന്നിലാണ്. 

മറ്റൊരു ആവേശകരമായ കളിയിൽ ലീഡ്സ് യുണൈറ്റഡ്, വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു. രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്കായിരുന്നു അവരുടെ വിജയം. ജാക്ക് ഹാരിസൺ നേടിയ തകർപ്പൻ ഹാട്രിക്കാണ് ടീമിനെ വിജയത്തിലെത്തിച്ചത്. പത്താം മിനിറ്റിൽ തന്നെ ലീഡ്സ് ലീഡെടുത്തു.  ജറോഡ് ബോവനിലൂടെ വെസ്റ്റഹാം സമനില നേടി. എന്നാൽ നാല് മിനിറ്റിനപ്പുറം ജാക്ക് ഹാരിസൺ വീണ്ടും ലീഡ് പിടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ പാബ്ലോ ഫോർലൻസ് വെസ്റ്റാഹാമിനെ ഒപ്പമെത്തിച്ചു. എന്നാൽ ഉടനെ തന്നെ ഹാരിസൺ വീണ്ടും സ്കോർ ചെയ്ത് മൂന്നാം ​ഗോളും വിലപ്പെട്ട മൂന്ന് പോയിന്റും സ്വന്തമാക്കി. 

ലീഡ്സിന്റെ സീസണിലെ അഞ്ചാം ജയമായിരുന്നു ഇത്. നിലവിൽ 22 പോയിന്റുമായി 15ാം സ്ഥാനത്താണ് അവർ. 37 പോയിന്റുള്ള വെസ്റ്റാം നാലാം സ്ഥാനത്തും.