ലിവർപൂൾ- സിറ്റി സമനിലയിൽ; റയലിനും ബയേണിനും അപ്രതീക്ഷിത തോൽവി

 | 
epl city

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ കരുത്തൻമാരുടെ മത്സരത്തിൽ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സമനിലയിൽ പരിഞ്ഞു. രണ്ടു തവണ പിന്നിട്ട് നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി സമനില നേടിയത്. സാദിയോ മാനേ, മുഹമ്മദ് സല എന്നിവർ ലിവർപൂളിനായി ​ഗോളടിച്ചപ്പോൾ ഫിൽ ഫോഡൻ, കെവിൻ ഡി ബ്രൂണേ എന്നിവർ സിറ്റിയുടെ ​ഗോൾ നേടി. ഇതോടെ ഏഴ് കളികൾ കഴിഞ്ഞപ്പോൾ ലിവർപൂളിന് 15 പോയിന്റും സിറ്റിക്ക് 14 പോയിന്റും ആയി. 16 പോയിന്റുള്ള ചെൽസിയാണ് ഒന്നാമത്. 

ക്രിസ്റ്റൽ പാലസ്- ലസ്റ്റർ സിറ്റി മത്സരം സമനിലയിലായി. ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. ടോട്ടൻഹാം ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ആസ്റ്റൺ വില്ലയെ തോൽപ്പിച്ചു. വെസ്റ്റാം യുണൈറ്റഡ് ബീസിനോട് തോറ്റു. 

ലാലീ​ഗയിൽ എസ്പാന്യോളാണ് റയലിനെ തോൽപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു എസ്പാന്യോളിന്റെ വിജയം. ഇതോടെ പട്ടികയിൽ മുന്നിലുള്ള റയൽ മാഡ്രിഡ്, അത്‍ലറ്റിക്കോ മാഡ്രിഡ്, റയൽ സോസിദാദ് എന്നിവർക്ക് പതിനേഴ് പോയിന്റ് വീതമായി. 

പരാജയമറിയാതെ മുന്നേറുകയായിരുന്ന ബയേൺ മ്യൂണിക്കിനെ ഇൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ട് ജയിച്ചത്. 29ആം മിനിറ്റിൽ ബയേൺ മ്യൂണിക്ക് ലീഡ് നേടിയെങ്കിലും 32, 83 മിനിറ്റുകളിൽ ​ഗോളടിച്ച് ഫ്രാങ്ക്ഫർട്ട് ​ഗോളടിച്ചു. ഇറ്റാലിയൻ ലീ​ഗിൽ നാപ്പോളി, റോമ ടീമുകൾ വിജയിച്ചു. അറ്റ്ലാന്റക്കെതിരായ മത്സരം എ.സി മിലാനും ജയിച്ചു.