5-0ത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നാണംകെടുത്തി ലിവർപൂൾ; സലക്ക് ഹാട്രിക്

 | 
liverpool
 

ഓൾഡ് ട്രഫോഡിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സമീപകാലത്തെ  ഏറ്റവും വലിയ തോൽവി. ഉഗ്രൻ ഫോമിൽ കളിക്കുന്ന ലിവർപൂൾ എതിരില്ലാത്ത 5 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ചത്. കോച്ച് ഒലെ ഗണർ സോൾഷ്യർക്ക് കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ഈ തോൽവി. ലിവർപൂളിന് വേണ്ടി മുഹമ്മദ് സല ഹാട്രിക് നേടി. 

കളി തുടങ്ങിയപ്പോൾ മുതൽ ലിവർപൂൾ ആക്രമിച്ചു കളിച്ചു. അഞ്ചാം മിനിറ്റിൽ തന്നെ അതിന് ഗുണവും ഉണ്ടായി. സലയുടെ പാസ്സിൽ നിന്നും നാബി കീറ്റ ഗോൾ നേടി. 13ആം മിനിറ്റിൽ ഡീഗോ ജോട്ട രണ്ടാം ഗോൾ അടിച്ചു. 38ആം മിനിറ്റിൽ ആണ് സലയുടെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നെ സല രണ്ടാം ഗോളും നേടി. ഇതോടെ സ്റ്റേഡിയത്തിൽ നിന്നും മാൻയു ആരാധകർ  പോയിത്തുടങ്ങി. 

രണ്ടാം പകുതി തുടങ്ങിയ ശേഷം വീണ്ടും ലിവർപൂളിന്റെ മുന്നേറ്റം. 50ആം മിനിറ്റിൽ സലയുടെ ഹാട്രിക് ഗോൾ. 53ആം മിനിറ്റിൽ റൊണാൾഡോ ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിധിച്ചു. 60ആം മിനിറ്റിൽ മാൻ യു 10 പേരായി ചുരുങ്ങി. പോഗ്ബക്ക് ചുവപ്പു കാർഡ്. 

കോച്ചിന്റെ രാജിക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ മുറവിളി തുടങ്ങിക്കഴിഞ്ഞു.