ഫിർമിനോ ഹാട്രിക്കിൽ ലിവർപൂളിന് വമ്പൻ ജയം; ലെസ്റ്ററിനോട് തോറ്റ് മാൻയു

ബേൺലിയെ തകർത്ത്  മാഞ്ചസ്റ്റർ സിറ്റി
 | 
liverpool
 

ബ്രസീൽ താരം ഫിർമിനോയുടെ തകർപ്പൻ ഹാട്രിക്കും മൊഹമ്മദ് സലയുടെയും സാദിയോ മാനെയുടെയും ഗോളുകളും ലിവർപൂളിന് വാറ്റ്ഫോഡിന് എതിരെ തകർപ്പൻ ജയം സമ്മാനിച്ചു. 

പ്രീമിയർ ലീഗിൽ 100 ഗോൾ നേടുന്ന മൂന്നാമത്തെ ആഫ്രിക്കൻ താരമായി സാദിയോ മാനെ മാറിയ കളിയിൽ എട്ടാം മിനിറ്റിൽ തന്നെ ആദ്യ ഗോൾ വീണു. ദിദിയർ ദ്രോഗ്ബക്കും സലേക്കും ശേഷം 100 ഗോൾ ഇപിഎല്ലിൽ നേടുന്ന ആഫ്രിക്കൻ താരമായി ഈ ഗോളോടെ സാദിയോ മാനെ മാറി. 37,52,90+1 മിനിറ്റുകളിൽ ആണ് ഫിർമിനോ ഗോൾ നേടിയത്. 2018ന് ശേഷം റോബർട്ടോ ഫിർമിനോ നേടുന്ന ആദ്യ ഹാട്രിക്ക് ആണ് ഇത്. 54ആം മിനിറ്റിൽ ആയിരുന്നു സലെ വലകുലുക്കിയത്. 

ലെസ്റ്റർ സിറ്റിയോട് 2നെതിരേ 4 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റത്. 19ആം മിനിറ്റിൽ ഗ്രീൻവുഡ് നേടിയ ഗോളിലൂടെ യുണൈറ്റഡ് ലീഡ് നേടി. എന്നാൽ 31ആം മിനിറ്റിൽ യൂറി തിയലമൻസ് ഗോൾ മടക്കി. 78ആം മിനിറ്റിൽ സോയൻസുവിലൂടെ ലെസ്റ്റർ ലീഡ് നേടി. 82മത് മിനിറ്റിൽ റഷ്‌ഫോഡ് സമനില പിടിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ ജെയ്മി വാഡി ഫോക്സിന് ലീഡ് നേടിക്കൊടുത്തു. 91മിനിറ്റിൽ പകരക്കാരൻ ആയി വന്ന പാറ്റ്സൺ ഡാക്ക വിജയം ഊട്ടി ഉറപ്പിച്ചു.  

രണ്ടു പകുതിയിൽ നേടിയ രണ്ട് ഗോളുകളിലൂടെ മാഞ്ചസ്റ്റർ സിറ്റി, ബേൺലിയെ തോൽപ്പിച്ചു. ബെർണാണ്ടോ സിൽവ, കെവിൻ ഡിബ്രൂൺ എന്നിവർ സ്കോർ ചെയ്തു. ലീഡ്സിനെ എതിരല്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് സൗത്താംപ്ടണും 80 മിനിറ്റ് വരെ 2 ഗോളിന് പിന്നിട്ട് നിന്ന ശേഷം ആസ്റ്റൺ വില്ല പോസ്റ്റിൽ 3 ഗോൾ നിക്ഷേപിച്ച് വൂൾഫ്‌സും വിജയിച്ചു. ബ്രൈറ്റണെ സമനിലയിൽ പിടിച്ചു നോർവിച്ച്‌ സിറ്റി വിലപ്പെട്ട ഒരു പോയിന്റ് നേടി. 

ജർമ്മൻ ലീഗിൽ ഹാലണ്ടിന്റെ ഇരട്ട ഗോളിൽ ബൊറൂസിയ FSVയെ തോൽപ്പിച്ചു. മാർക്കോ റിയൂസ് ഒരു ഗോൾ നേടിയപ്പോൾ FSVയുടെ ഗോൾ നേടിയത് ജോനാതൻ മൈക്കൽ ആണ്.