ലിവർപൂളിന് വിജയം, ചെൽസിക്ക് സമനില

ന്യൂകാസിൽ യുണൈറ്റഡിനെ ലിവർപൂൾ പരാജയപ്പെടുത്തിയുപ്പോൾ,എവർട്ടൺ ചെൽസിയെ സമനിലയിൽ തളച്ചു
 
 | 
liverpool

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍  ലിവര്‍പൂൾ ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. എന്നാല്‍ കരുത്തരായ ചെല്‍സി എവർട്ടണെതിരെ സമനിലയിൽ കുരുങ്ങി.   ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലിവർപൂളിന്റെ വിജയം. ജോനോ ഷെല്‍വിയുടെ ​ഗോളിലൂടെ ലിവര്‍പൂളിനെ ഞെട്ടിച്ച് ന്യൂകാസിൽ ആദ്യം ലീഡ് നേടിയെങ്കിലും 21-ാം മിനിട്ടില്‍ ഡിയാഗോ ജോട്ടയിലൂടെ ലിവര്‍പൂള്‍ സമനില ഗോള്‍ നേടി. നാലുമിനിട്ടുകള്‍ക്ക് ശേഷം സൂപ്പര്‍ താരം മുഹമ്മദ് സല ലിവര്‍പൂളിന്റെ ലീഡുയര്‍ത്തി.

മത്സരമവസാനിക്കാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കേ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ  ലോങ് റേഞ്ച്വ ഷോട്ടിലൂടെ ലിവർപൂൾ മൂന്നാം ഗോള്‍ നേടി. ഈ വിജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുള്ള ലിവര്‍പൂള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. 

 ചെല്‍സിയെ എവര്‍ടണ്‍ 1-1 എന്ന സ്‌കോറിന് സമനിലയില്‍ തളച്ചത്. 70-ാം മിനിട്ടില്‍ മേസണ്‍ മൗണ്ടിലൂടെ ചെല്‍സിയാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 74-ാം മിനിട്ടില്‍ ജറാര്‍ഡ് ബ്രാന്‍ഡ്‌വെയ്റ്റിലൂടെ എവര്‍ടണ്‍ സമനില ഗോള്‍ നേടി.