ഇംഗ്ലണ്ട് ബൗളർമാർ തിളങ്ങി, രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യ പതറുന്നു
ഇംഗ്ലീഷ് ബൗളർമാർ തിളങ്ങിയ നാലാം ദിനം ലോഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിര പതറുന്നു. കളി നിർത്തുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എന്ന നിലയിൽ ആണ് ഇന്ത്യ. 14 റൺസുമായി പന്തും 4 റൺസുമായി ഇശാന്ത് ശർമ്മയുമാണ് ക്രീസിൽ.
നാലാം ദിനം തുടക്കം തന്നെ ഇന്ത്യക്ക് തകർച്ച നേരിട്ടു. ഒപ്പണർമാരായ രാഹുൽ 5 നും രോഹിത് 21 റൺസിനും പുറത്തായി. പിന്നീട് കോലി, പൂജാര, രഹാനെ എന്നിവർ ചെറുത്തു നിന്നു. കോലി 20 ന് പുറത്തായി. പിന്നീട് രഹാനെ, പൂജാര കൂട്ടകെട്ട് നന്നായി കളിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 100 റൺസ് കൂട്ടിച്ചേർത്തു. പൂജാര 45നും രഹാനെ 61നും പുറത്തായി. ജഡേജക്ക്(3) രണ്ടാം ഇന്നിങ്സിലും തിളങ്ങാൻ ആയില്ല.
ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 3 വിക്കറ്റ് വീഴ്ത്തി. ഒരു ദിവസത്തെ കളി അവസാനിക്കെ ഇന്ത്യക്ക് 154 റൺസ് ലീഡ് ഉണ്ട്. ഇന്ന് ഉച്ചവരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് തോൽവി ഒഴിവാക്കാം.