ലെഫ്റ്റനന്റ് കേണല്‍ എം. എസ്. ധോണി പരിശീലനത്തിന് സൈനിക ക്യാമ്പില്‍

ഏകദിന ക്രിക്കറ്റില് ഇന്ത്യയുടെ ക്യാപ്റ്റനായ എം എസ് ധോണി സൈനിക പരിശീലനത്തിന് ക്യാമ്പിലെത്തി. ആഗ്രയിലെ സൈനിക ക്യാംപിലാണ് ധോണി പരിശീലനത്തിനെത്തിയത്. രണ്ടാഴ്ച നീളുന്ന പരിശീലന പരിപാടിയില് ധോണി പങ്കെടുക്കും. ക്രിക്കറ്റിലും സൈനിക മേഖലയിലും നല്കിയ സംഭാവനകള്ക്ക് 2011ല് ധോണിക്ക് ലഫ്റ്റനന്റ് കേണല് പദവി നല്കിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ധോണി പരിശീലന ക്യാമ്പില് എത്തുന്നത്. സൈനിക വേഷത്തിലായിരുന്നു ധോണി ക്യാംപിലെത്തിയത്.
 | 

ലെഫ്റ്റനന്റ് കേണല്‍ എം. എസ്. ധോണി പരിശീലനത്തിന് സൈനിക ക്യാമ്പില്‍

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ എം എസ് ധോണി സൈനിക പരിശീലനത്തിന് ക്യാമ്പിലെത്തി. ആഗ്രയിലെ സൈനിക ക്യാംപിലാണ് ധോണി പരിശീലനത്തിനെത്തിയത്. രണ്ടാഴ്ച നീളുന്ന പരിശീലന പരിപാടിയില്‍ ധോണി പങ്കെടുക്കും. ക്രിക്കറ്റിലും സൈനിക മേഖലയിലും നല്‍കിയ സംഭാവനകള്‍ക്ക് 2011ല്‍ ധോണിക്ക് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ധോണി പരിശീലന ക്യാമ്പില്‍ എത്തുന്നത്. സൈനിക വേഷത്തിലായിരുന്നു ധോണി ക്യാംപിലെത്തിയത്.

പരശീലനത്തില്‍ പങ്കെടുക്കാന്‍ ധോണി തന്നെയാണ് ആഗ്രഹം പ്രകടിപ്പിച്ചത്. പാരച്യൂട്ട് റെജിമെന്റാണ് ധോണിക്ക് ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പാര ജമ്പിംഗിലായിരിക്കും ധോണിക്ക് പരിശീലനം ലഭിക്കുക. 10,000 അടി മുകളില്‍ പറക്കുന്ന എഎന്‍-32 വിമാനത്തില്‍ നിന്ന് ചാടാനായിരിക്കും പരിശീലനം. അഞ്ചു തവണയെങ്കിലും ഇത് ധോണിക്ക് ചെയ്യേണ്ടി വരും. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നതായി ധോണി പറഞ്ഞു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം സൈന്യടത്തോടൊപ്പം പ്രവര്‍ത്തിക്കുമെന്നും ധോണി അറിയിച്ചു.