ധോണിയുടെ പേരിൽ ഉത്പ്പന്നങ്ങൾ വിൽക്കരുത്: മാക്‌സ് കമ്പനിയോട് കോടതി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി സാക്ഷ്യപ്പെടുത്തിയത് എന്ന പേരിൽ ഉത്പ്പന്നങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് മാക്സ് മൊബൈൽ കമ്പനിയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
 | 

ധോണിയുടെ പേരിൽ ഉത്പ്പന്നങ്ങൾ വിൽക്കരുത്: മാക്‌സ് കമ്പനിയോട് കോടതി
ന്യൂഡൽഹി:
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി സാക്ഷ്യപ്പെടുത്തിയത് എന്ന പേരിൽ ഉത്പ്പന്നങ്ങൾ വിൽക്കുന്നത് അവസാനിപ്പിക്കണമെന്ന് മാക്‌സ് മൊബൈൽ കമ്പനിയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.

ധോണിയുടെ പേരിൽ കമ്പനിയുടെ ഉത്പ്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി കഴിഞ്ഞ നവംബറിൽ തടഞ്ഞിരുന്നു. എന്നാൽ ഉത്തരവ് ലംഘിച്ച് മാക്‌സ് ധോണിയുടെ പേരിൽ ഉത്പ്പനങ്ങൾ തുടർന്നും വിൽക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ധോണിയുടെ അഭിഭാഷകരായ ഗൗരവ് മിത്രയും പ്രദീപ് മാല്ലിക്കുമാണ് വീണ്ടും കോടതിയെ സമീപിച്ചത്. ഉത്തരവ് ലംഘിച്ച മാക്‌സിനെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു. ധോണിക്ക് കമ്പനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസ് ഫയൽ ചെയ്യാമെന്നും കോടതി നിർദ്ദേശിച്ചു.

മാക്‌സ് കമ്പനിയും ധോണിയും തമ്മിലുള്ള പരസ്യക്കരാർ പ്രകാരം 10 കോടിയോളം രൂപ കമ്പനി താരത്തിന് നൽകാനുണ്ട്. തുടർന്നാണ് തന്റെ പേരിൽ മാക്‌സ് ഉത്പ്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് ധോണി കോടതിയെ സമീപിച്ചത്. ഇരുവരും തമ്മിലുള്ള കരാർ 2012 ഡിസംബറിൽ അവസാനിക്കുകയും ചെയ്തിരുന്നു.