പ്രകടനം മെച്ചപ്പെടുത്താൻ ധോണി യോഗ ചെയ്യണമെന്ന് ബിഷൻ സിംഗ് ബേദി

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷനേടാൻ യോഗ ചെയ്യണമെന്ന് മുൻ ക്യാപറ്റൻ ബിഷൻ സിംഗ് ബേദിയുടെ ഉപദേശം. ആദ്യമായാണ് ധോണിയിൽ നിന്ന് ഇത്തരം മണ്ടത്തരങ്ങൾ ഉണ്ടാകുന്നതെന്നും ബേദി പറഞ്ഞു. തോൽവിയ്ക്ക് താൻ വ്യക്തിപരമായി ആരെയും കുറ്റം പറയില്ല. തോൽവി ടീമിന്റേതാണെന്നും ബേദി കൂട്ടിച്ചേർക്കുന്നു. ധോണിയുടെ ശരീരവും മനസും വളരെ ദുർബലമായിരിക്കുന്നു അതിന് മാറ്റമുണ്ടാക്കാൻ യോഗയ്ക്ക് ആകുമെന്നും ബേദി പറയുന്നു.
 | 
പ്രകടനം മെച്ചപ്പെടുത്താൻ ധോണി യോഗ ചെയ്യണമെന്ന് ബിഷൻ സിംഗ് ബേദി


മുംബൈ:
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് രക്ഷനേടാൻ യോഗ ചെയ്യണമെന്ന് മുൻ ക്യാപറ്റൻ ബിഷൻ സിംഗ് ബേദിയുടെ ഉപദേശം. ആദ്യമായാണ് ധോണിയിൽ നിന്ന് ഇത്തരം മണ്ടത്തരങ്ങൾ ഉണ്ടാകുന്നതെന്നും ബേദി പറഞ്ഞു. തോൽവിയ്ക്ക് താൻ വ്യക്തിപരമായി ആരെയും കുറ്റം പറയില്ല. തോൽവി ടീമിന്റേതാണെന്നും ബേദി കൂട്ടിച്ചേർക്കുന്നു. ധോണിയുടെ ശരീരവും മനസും വളരെ ദുർബലമായിരിക്കുന്നു അതിന് മാറ്റമുണ്ടാക്കാൻ യോഗയ്ക്ക് ആകുമെന്നും ബേദി പറയുന്നു. മികവുറ്റ കളിക്കാരനായ അജിങ്ക്യ രഹാനെയെ ഒഴിവാക്കിയ തീരുമാനത്തേയും അദ്ദേഹം ചോദ്യം ചെയ്യുന്നു.

താൻ ക്യാപ്റ്റൻ സ്ഥാനം ഉപേക്ഷിക്കാൻ പോകുകയാണെന്ന് തുടർച്ചയായ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിനെ തുടർന്ന് ധോണി പറഞ്ഞിരുന്നു. തന്റെ സ്ഥാനത്യാഗം ടീമിനെ രക്ഷിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ബംഗ്ലാദേശിനെതിരെയുളള ആദ്യ പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായതിനേത്തുടർന്നായിരുന്നു ധോണിയുടെ പ്രതികരണം.