ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ നായകൻ എം.എസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്ട്രേലിയക്കെതിരെയുള്ള അടുത്ത ടെസ്റ്റിൽ വിരാട് കോഹ്ലി ഇന്ത്യൻ ടീമിനെ നയിക്കും. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്.
 | 

ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
മുംബൈ: ഇന്ത്യൻ നായകൻ എം.എസ് ധോണി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരെയുള്ള അടുത്ത ടെസ്റ്റിൽ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിനെ നയിക്കും. ബി.സി.സി.ഐ ആണ് ഇക്കാര്യം അറിയിച്ചത്.

മെൽബണിലെ മൂന്നാം ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ധോണിയുടെ വിരമിക്കൽ തീരുമാനം. നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കിയിരുന്നു. ടെസ്റ്റിൽ ധോണിയുടെ പ്രകടനത്തിനെതിരേയും ക്യാപ്റ്റൻസിക്കെതിരേയും പല കോണുകളിൽ നിന്നും വിമർശനമുയർന്നിരുന്നു. 90 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 4,876 റൺസാണ് ധോണിയുടെ സമ്പാദ്യം. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്ക് ഏറ്റവും കൂടുതൽ വിജയം സമ്മാനിച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി.