വസീം അക്രത്തിന് നേരെ വെടിവെച്ചയാൾ മാപ്പു ചോദിച്ച് കത്തയച്ചു

പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ചവരിലൊരാൾ മാപ്പു ചോദിച്ച് കത്തയച്ചു. ആളെ തിരിച്ചറിയാത്തതുകൊണ്ടാണ് അത്തരത്തിലൊരു സംഭവമുണ്ടായതെന്നും അക്രം രാജ്യത്തിന് അഭിമാനമാണെന്നും കത്തിൽ പറയുന്നു.
 | 
വസീം അക്രത്തിന് നേരെ വെടിവെച്ചയാൾ മാപ്പു ചോദിച്ച് കത്തയച്ചു

 
കറാച്ചി: പാകിസ്താൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വസീം അക്രം സഞ്ചരിച്ച കാറിന് നേരെ വെടിവെച്ചവരിലൊരാൾ മാപ്പു ചോദിച്ച് കത്തയച്ചു. ആളെ തിരിച്ചറിയാത്തതുകൊണ്ടാണ് അത്തരത്തിലൊരു സംഭവമുണ്ടായതെന്നും അക്രം രാജ്യത്തിന് അഭിമാനമാണെന്നും കത്തിൽ പറയുന്നു. സൈന്യത്തിൽ നിന്നും വിരമിച്ച മേജർ അമിറുൾ റഹ്മാനാണ് കത്തെഴുതിയിരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. വെടിവെയ്പ്പിൽ അക്രത്തിന്റെ കാറിന് കേടുപാടുകൾ സംഭവിച്ചിരുന്നു. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫാസ്റ്റ്ബൗളർമാരുടെ പരിശീലന ക്യാമ്പിലേക്ക് പോകുകയായിരുന്ന അക്രത്തിന്റെ കാറിന് നേരെ അമിറുൾ റഹ്മാനും കൂട്ടാളിയും വെടിവെയ്ക്കുകയായിരുന്നു. പിന്നീട് ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.