കമ്യൂണിറ്റി ഷീൽഡ് കിരീടത്തോടെ സീസണ്‍ തുടങ്ങി മാഞ്ചസ്റ്റര്‍ സിറ്റി; യുണൈറ്റഡിനെ തകര്‍ത്തത് ഷൂട്ടൗട്ടിൽ

 | 
man city

പുതിയ സീസണ്‍ കിരീടത്തോടെ തുടങ്ങി ഇം​ഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റര്‍ സിറ്റി. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ന​ഗരവൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് മാൻസിറ്റി കിരിടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.  അലസാന്ദ്രോ ഗര്‍ണാച്ചോയിലൂടെ യുണൈറ്റഡ് മുന്നിലെത്തിയപ്പോൾ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ സമനില ഗോള്‍ നേടിയത്.


രണ്ടാം പകുതിയിൽ പോർച്ചു​ഗീസ് താരം ബ്രൂണോ യുണൈറ്റഡിനെ ലീഡ് സമ്മാനിച്ചു എന്ന് കരുതിയതാണ്. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചു. 82-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഗര്‍ണാച്ചോയിലൂടെ യുണൈറ്റഡ് ലീഡെടുത്തു. ബ്രൂണോയുടെ പാസ് സ്വീകരിച്ച ഗര്‍ണാച്ചോ ​ഗോൾനേടി. 

ഏഴ് മിനിറ്റുകള്‍ക്ക് ഉള്ളിൽ ഒസ്‌കാര്‍ ബോബിന്റെ ക്രോസില്‍ ഹെഡ് ചെയ്ത് ബർണാണ്ടോ  സില്‍വ സിറ്റിക്ക് സമനില നേടിക്കൊടുത്തു. തുടര്‍ന്ന് കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക്. യുണൈറ്റഡിനായി ബ്രൂണോ, ഗര്‍ണാച്ചോയ്ക്കും ,ഡാലോട്ടിനും ​ഗോൾ നേടാനായി. പക്ഷെ നാലാം കിക്കെടുത്ത സാഞ്ചോക്ക് പിഴച്ചു. സിറ്റിക്കായി ആദ്യ കിക്കെടുത്ത സില്‍വയ്ക്കും പിഴച്ചു. ഡ്രിബ്രൂയ്‌നും, ഹാളണ്ടും, സാവിഞ്ഞോയും എഡേഴ്സണും ​ഗോൾ നേടി. 

 പിന്നാലെ സഡന്‍ ഡെത്തിലേക്ക്. മക്ടോമിനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് എന്നിവര്‍ യുണൈറ്റഡിന്റെ കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു. സിറ്റിക്ക് വേണ്ടി മതേയൂസ് നുനെസും, റൂബന്‍ ഡയസും മറുപടി നല്‍കി. സ്‌കോര്‍ 6-6. എന്നാല്‍ ജോണി ഇവാന്റെ അടുത്ത കിക്ക് പുറത്തേക്ക് പോയി. സിറ്റിയാവട്ടെ അകാഞ്ചിയിലൂടെ കിരീടം ഉറപ്പിച്ചു.