വീണ്ടും തോറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ്; ഇത്തവണ വാറ്റ്‌ഫോർഡിനോട് (4-1)

ചെൽസിക്കും ലിവർപൂളിനും ജയം. ലെസ്റ്റർ, ആഴ്‌സണൽ, വെസ്റ്റ്ഹാം എന്നിവർ തോറ്റു. 

 | 
Watford
 


മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ സോൾഷ്യറിന്റെ ചീട്ട് കീറാൻ ഇനി അധിക സമയം ഇല്ലന്ന് തോന്നുന്നു. പ്രീമിയർ ലീഗിൽ വീണ്ടും യുണൈറ്റഡ് തോറ്റു. ഇത്തവണ തോൽവി വാറ്റ്‌ഫോർഡിനോട്. ഒന്നിനെതിരെ നാല് ഗോളുകൾക്ക്. 

ആവേശം നിറഞ്ഞ  ആദ്യ പകുതിയിൽ, വാറ്റ്ഫോഡിന്റ ഹൈപ്രസ്  പിടിച്ചു നിർത്താൻ  യുണൈറ്റഡിന് കഴിഞ്ഞില്ല. 11ആം മിനിറ്റിൽ സ്കോട്ട് മക്‌ടോമിനയ് ജോഷ്വ കിംഗിനെ ബോക്‌സിനുള്ളിൽ ഫൗൾ ചെയ്തു പെനാൽറ്റി വഴങ്ങി. 
എന്നാൽ ഇസ്മായിൽ സാർ അടിച്ച പെനാൽറ്റികൾ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ തടുത്തിട്ടു. 28ആം മിനിറ്റിൽ കിംഗ്‌ സ്കോർ ചെയ്തു. 44ആം മിനിറ്റിൽ സാർ അത് ഇരട്ടിയാക്കി.

 രണ്ടാം പകുതിയിൽ മഞ്ഞക്കാർഡ് ലഭിച്ച മക്‌ടോമിനയ്‌ക്ക് പകരക്കാരനായി കൊണ്ടുവന്ന ഡോണി വാൻ ഡി ബീക്ക്, യുണൈറ്റഡിന് വേണ്ടി ഗോൾ നേടി. 
ഏഴ് മിനിറ്റിനുള്ളിൽ ഹാരി മഗ്വെയർ രണ്ട് കാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. 

 കളിയുടെ അവസാന നിമിഷങ്ങളിൽ, വാറ്റ്‌ഫോർഡിനായി പെഡ്രോയും ഡെന്നീസും  മൂന്നാമത്തേയും നാലാമത്തേയും ഗോൾ നേടി.  

 തോൽവിയോടെ യുണൈറ്റഡ് പട്ടികയിൽ 17 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് വീണു, ക്ലോഡിയോ റാനിയേരിയുടെ ടീം പതിനഞ്ചാം  സ്ഥാനത്താണ്. 

ആഴ്‌സണലിന്റെ കുതിപ്പിന് തടയിട്ട് ലിവർപൂൾ. 

പരാജയം അറിയാതെ 10 കളികൾ പിന്നിട്ട ആഴ്‌സണലിന് ലിവർപൂൾ തടയിട്ടു. എതിരില്ലാത്ത 4 ഗോളിനാണ് ലിവർപൂൾ ജയിച്ചത്. സാദിയോ മാനെ, ഡീഗോ ജോട്ട, മുഹമ്മദ് സല,തകുമി മിനമിനോ എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ ലിവർപൂൾ  പോയിന്റ് നിലയിൽ 2ആം സ്ഥാനത്തേക്ക് കയറി.

വിജയം തുടർന്ന് ചെൽസി

ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് ചെൽസി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. അൻ്റോണിയോ റൂഡിഗർ, എൻകൊളോ കാന്റെ, ക്രിസ്റ്റ്യൻ പുലിസിച്ച് എന്നിവരാണ് ഗോൾ അടിച്ചത്. ഇതോടെ ചെൽസിക്ക് 12 കളികളിൽ നിന്ന് 29 പോയിന്റ് ആയി. 

അസ്റ്റൺ വില്ല എതിരില്ലാത്ത 2 ഗോളിന് ബ്രൈറ്റണേയും വൂൾഫ്‌സ് എതിരില്ലാത്ത ഒരു ഗോളിന് വെസ്റ്റ്ഹാം യുണൈറ്റഡിനേയും നോർവിച്ച് സിറ്റി  ഒന്നിനെതിരെ രണ്ട് ഗോളിന് സൗത്താംപ്റ്റണേയും തോൽപ്പിച്ചു. ബേർണലി- പാലസ് മത്സരവും ന്യൂകാസിൽ- ബ്രെന്റ്ഫോഡ് മത്സരവും 3 ഗോൾ വീതമുള്ള സമനിലയിൽ പിരിഞ്ഞു.