ഏഷ്യൻ ഗെയിംസ്: മേരി കോം ഫൈനലിൽ

ഏഷ്യൻ ഗെയിംസ് വനിതകളുടെ ബോക്സിങ്ങ് 48-51 കിലോഗ്രം ഫ്ളൈവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം ഫൈനലിൽ എത്തി. സെമിയിൽ വിയറ്റ്നാം താരം ബാങ്ങ് ലി തിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ പ്രവേശിച്ചത്.
 | 

ഏഷ്യൻ ഗെയിംസ്: മേരി കോം ഫൈനലിൽ

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിതകളുടെ ബോക്‌സിങ്ങ് 48-51 കിലോഗ്രം ഫ്‌ളൈവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ മേരി കോം ഫൈനലിൽ എത്തി. സെമിയിൽ വിയറ്റ്‌നാം താരം ബാങ്ങ് ലി തിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലിൽ പ്രവേശിച്ചത്. നാളെയാണ് ഫൈനൽ. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ മേരി കോം ഒളിംപിക്‌സിൽ വെളളി മെഡൽ സ്വന്തമാക്കിയിരുന്നു.

ഷൂട്ടിങ്ങിൽ പുരുഷ വിഭാഗം സ്‌കീറ്റിൽ ഫൈനലിലെത്തിയ മൈറാജ് അഹമ്മദ് ഖാൻ ചരിത്ര നേട്ടം സ്വന്തമാക്കി. ഇതാദ്യമായാണ് ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഒരിന്ത്യൻ താരം ഫൈനലിലെത്തുന്നത്. മെഡൽ പട്ടികയിൽ ആറ് സ്വണ്ണവും ഏഴ് വെളളിയുമായി ഇന്ത്യ ഒൻപതാം സ്ഥാനത്താണുളളത്.