ശ്രീലങ്കക്ക് 377 റൺസ് വിജയലക്ഷ്യം

ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 377 റൺസ് വിജയലക്ഷ്യം.
 | 
ശ്രീലങ്കക്ക് 377 റൺസ് വിജയലക്ഷ്യം

 

പെർത്ത്: ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ശ്രീലങ്കക്ക് 377 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 376 റൺസെടുത്തു. 53 പന്തിൽ നിന്ന് 102 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറർ. സ്റ്റീവൻ സ്മിത് 72, മൈക്കിൾ ക്ലാർക്ക് 68 എന്നിവരുടെ ബാറ്റിങും ടീമിന് കരുത്ത് പകർന്നു.

ശ്രീലങ്കക്ക് വേണ്ടി ലസിത് മലിങ്കയും ടിസാര പെരേരയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.