പ്രീക്വാർട്ടറിൽ പരാജയം. മേരികോം ബോക്സിം​ഗിൽ നിന്നും പുറത്തായി.

ബോക്സിംഗിൽ ഇന്ത്യൻ പ്രതീക്ഷയായ മേരി കോം പുറത്തായി. പ്രീക്വാർട്ടറിൽ കൊളംബിയൻ താരം ലൊറേനെ വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്
 | 
പ്രീക്വാർട്ടറിൽ പരാജയം. മേരികോം ബോക്സിം​ഗിൽ നിന്നും പുറത്തായി.

ബോക്സിം​ഗിൽ ഇന്ത്യൻ പ്രതീക്ഷയായ മേരി കോം പുറത്തായി. പ്രീക്വാർട്ടറിൽ കൊളംബിയൻ താരം ലൊറേനെ വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. 2016ലെ റിയോ ഒളിമ്പിക്ക്സിൽ വെങ്കല മെഡൽ ജേതാവാണ് ലൊറേനെ. മേരികോം 2012 ലണ്ടൻ ഒളിമ്പിക്സിൽ വെങ്കലം നേടിയിരുന്നു.

ബോക്‌സിങ് പുരുഷൻമാരുടെ 91 കിലോഗ്രാം വിഭാഗത്തിൽ ജമൈക്കയുടെ റിക്കാർഡോ ബ്രൗണിനെ തകർത്ത് (4-1) ഇന്ത്യയുടെ സതീഷ് കുമാർ ക്വാർട്ടറിൽ എത്തി.

ഷൂട്ടിങ്ങിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ പ്രെസിഷൻ റൗണ്ട് അവസാനിച്ചപ്പോൾ ഇന്ത്യയുടെ മനു ഭേക്കർ അഞ്ചാം സ്ഥാനത്ത്. നാളെയാണ് റാപ്പിഡ് റൗണ്ട്. അതേസമയം പ്രെസിഷൻ റൗണ്ടിൽ മറ്റൊരു ഇന്ത്യൻ താരം രാഹി സർണോബാത് 25-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ.

അമ്പെയ്ത്തിൽ ദക്ഷിണ കൊറിയയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് ജിൻയെക് ഓയെ മറകടന്ന് ഇന്ത്യയുടെ അതാനു ദാസ് പ്രീക്വാർട്ടറിൽ. ഷൂട്ട് ഓഫിലായിരുന്നു അതാനു ദാസിന്റെ വിജയം