പിഎസ്ജി ജേഴ്സിയിൽ 66 മിനിറ്റിൽ മെസ്സി ഇറങ്ങി. എംബാപ്പെയുടെ ഇരട്ട ​ഗോളിൽ ടീമിന് വിജയം

 | 
messi at psg

നെയ്മർക്കു പകരക്കാരനായി അറുപത്തിയാറാം മിനിറ്റിൽ ലയേണൽ മെസ്സി പിഎസ്ജി മുപ്പതാം നമ്പർ ജഴ്സിയിൽ കളത്തിലിറങ്ങി. ആദ്യമായി  ബ്ലൂഗ്രാനാ ജഴ്സിയിലാല്ലാതെ മെസി മറ്റൊരു ക്ലബ്ബിനു വേണ്ടി കളത്തിലിറങ്ങിയ മത്സരത്തിൽ കിലിയൻ എംബാപ്പയുടെ ഇരട്ട ​ഗോളിൽ സ്താദ് ദെ റാസിനെതിരെ  പിഎസ്ജിക്ക് എതിരില്ലാത്ത രണ്ടു ​ഗോൾ വിജയം. 

പതിനാറാം മിനിറ്റിൽ എയ്ഞ്ചൽ ഡി മറിയയുടെ പാസിൽ നിന്നും അറുപത്തി മൂന്നാം മിനിറ്റിൽ അചറഫ് ഹക്കീമിയുടെ പാസിൽ നിന്നുമാണ് എംബാപ്പെ ​ഗോളടിച്ചത്. കളിയിലൂടനീളം പിഎസ്ജിക്ക് തന്നെയായിരുന്നു ആധിപത്യം. 67 ശതമാനം പന്ത് കൈവശം വച്ചതും അവരായിരുന്നു.

പിഎസ്ജിയുടെ ഹോം ​ഗ്രൗണ്ടിൽ വലിയ വലവേൽപ്പാണ് കളത്തിലിറങ്ങിയ മെസിക്ക് ലഭിച്ചത്. 77–ാം മിനിറ്റിലെ മികച്ച  നീക്കത്തിലൂടെ മെസ്സി– എംബപ്പെ സഖ്യം ​ഗോളെന്നുറച്ച അവസരത്തിൽ എത്തിയതുമാണ്.  റാസിന്റെ പ്രതിരോധം എന്നാൽ അത് ക്ലിയർ ചെയ്തു മാറ്റി.