മെസ്സി ഹാട്രിക്കിൽ അർജന്റീനക്ക് വിജയം; നെയ്‌മർ തിളങ്ങിയ കളിയിൽ ബ്രസീലും ജയിച്ചു

 | 
Argentina

ബൊളീവിയക്ക് എതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് എതിരില്ലാത്ത മൂന്ന് ഗോൾ ജയം. ലയണൽ മെസ്സി നേടിയ ഹാട്രിക്ക് ആണ് ടീമിനെ വിജയിപ്പിച്ചത്. 14, 64, 88 മിനിറ്റുകളിൽ ആയിരുന്നു മെസ്സിയുടെ ഗോളുകൾ. 8 മത്സരങ്ങൾ കഴിഞ്ഞതോടെ 18 പോയിന്റുമായി ടീം രണ്ടാം സ്ഥാനത്താണ്.
 
ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിനെ തോൽപ്പിച്ചത്. നെയ്മർ ഒരു ഗോളും ഒരു അസിസ്റ്റും നേടി. എവർട്ടൻ റിബേറിയോ ആണ് ആദ്യ ഗോൾ നേടിയത്. 24 പോയിന്റ് ആണ് 8 കളിയിൽ നിന്നും ബ്രസീലിന്. 

ഉറുഗ്വായ് എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനേയും പരാഗ്വെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വെനസ്വേലയേയും തോൽപ്പിച്ചു. കൊളബിയ ഒന്നിനെതിരെ മൂന്ന് ഗോളിന് ചിലിയെ തകർത്തു.