കളത്തിലിറങ്ങും മുൻപേ മെസി മാജിക്ക്. പിഎസ്ജിയിലേക്ക് ആരാധകരുടെ ഒഴുക്ക്

ഇന്‍സ്റ്റഗ്രാം ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. മറ്റു സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലും നേട്ടം

 | 
മെസി ജേഴ്സിയുമായി ആരാധകന്‍

ഇൻസ്റ്റാ​ഗ്രാമിലെ പിഎസ്ജി ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഓ​ഗസ്റ്റ് നാലിനും പതിനൊന്നിനും ഇടക്ക് അമ്പത് ലക്ഷത്തിന്റ വർദ്ധനവ് ഉണ്ടായി

 

പാരിസ് സെയിന്റെ ജർമ്മനു വേണ്ടി മെസി കളിത്തിലിറങ്ങിയിട്ടില്ല. അതിനു മുൻപേ ക്ലബ്ബിൽ മെസി മാജിക്ക് കണ്ടുതുടങ്ങി. ആരാധകരുടെ എണ്ണത്തിലെ വർദ്ധനവിലും ജഴ്സി വിൽപ്പനയിലും ഉണ്ടായ റെക്കോർഡ് നേട്ടം കണ്ട് കണ്ണുതള്ളി നിൽക്കുകയാണ് ഫുട്ബോൾ ലോകം. 

ഇൻസ്റ്റാ​ഗ്രാമിലെ പിഎസ്ജി ഫോളോവേഴ്സിന്റെ എണ്ണത്തിൽ ഓ​ഗസ്റ്റ് നാലിനും പതിനൊന്നിനും ഇടക്ക് അമ്പത് ലക്ഷത്തിന്റ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത്  മെസി വന്നതിൻെ നേട്ടമാണ് എന്നതിൽ സംശയമില്ല. കൃത്യമായി പറഞ്ഞാൽ 5.65 ദശലക്ഷം. അവരുടെ ഫേസ്ബുക്ക്, ട്വിറ്റർ പേജുകളിലും ഈ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് മനസിലാവുന്നത്. ഈ റിപ്പോർട്ട് എഴുതുമ്പോൾ പിഎസ്ജിയുടെ ഇൻസറ്റാ ഫോളോവേഴ്സിന്റെ എണ്ണം 44.8 മില്യൻ ആണ്. എന്നാൽ ബാഴ്സലോണക്കൊപ്പം പിഎസ്ജി ഉടനെയൊന്നുമെത്തില്ല. ബാഴ്സക്ക് ഇൻസ്റ്റയിൽ നൂറ് മില്യനിലേറെ ഫോളോവേഴ്സാണ് ഉള്ളത്. 

പിഎസിജിക്ക് ആയി ആരാധകരുടെ സ്റ്റാർട്ടിം​ഗ് ലൈനപ്പ്; എന്തൊരു ടീം !

മറ്റൊന്ന് പിഎസ്ജിയുടെ ജേഴ്സി വിൽപ്പനയിലുണ്ടായ മുന്നേറ്റത്തിന്റെ വാർത്തയാണ്.  മെസിയുടെ മുപ്പതാം നമ്പർ ജഴ്സിക്ക് വേണ്ടി ആരാധകർ വലിയ തിക്കും തിരക്കും ഉണ്ടാക്കി, ആദ്യ മണിക്കൂറിൽ തന്നെ ഇരുപത്തി അയ്യായിരം ജേഴ്സി വിറ്റുപോയി തുടങ്ങിയ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇതിന് അടിസ്ഥാനമില്ലെന്ന്  ഫാക്ട് ചെക്ക് വെബ്സൈറ്റുകൾ അറിയിച്ചു. മെസി ജേഴ്സി കുറച്ചുണ്ടായിരുന്നത് വിറ്റുപോയി എന്ന വാർത്ത സത്യമാണ് എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന രീതിയിൽ മാത്രം വിൽപ്പന നടത്താനുള്ള മെസി ജേഴ്സി സ്റ്റോക്ക് പിഎസ്ജിക്ക് ഉണ്ടായിരുന്നില്ല. 
 

പാരിസിലെത്തി ഒപ്പിട്ടു. ഇനി മെസ്സി, നമ്പർ 30, പിഎസ്‌ജി

ബാഴ്‌സയുടെ പത്താം നമ്പറിൽ നിന്ന് ഇനി പാരീസ് സെയിന്റ് ജർമന്റെ മുപ്പതാം നമ്പറിൽ ലയണൽ മെസ്സി. ഇന്നലെ ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ എത്തി മെസ്സി രണ്ടു വർഷത്തെ കരാർ ഒപ്പുവച്ചു. ഒരു വർഷത്തേക്ക് കൂടി പുതുക്കാൻ ഉള്ള അവസരവും കരാറിൽ ഉണ്ട്. പിഎസ്‌ജി ട്വിറ്ററിലൂടെയും അവരുടെ വെബ്സൈറ്റ് വഴിയും വാർത്ത ലോകത്തെ അറിയിച്ചു. 35 മില്യൺ യൂറോ ആണ് വാർഷിക വരുമാനം.

"പുതിയ തുടക്കാതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്റെ പ്രതീക്ഷകൾക്ക് അനുയോജ്യമായ ക്ലബ്ബ് ആണ് പിഎസ്‌ജി. പ്രതിഭയുള്ള കളിക്കാരും ജീവനക്കാരും ഇവിടെ ഉണ്ട്. ഇവർക്കൊപ്പം ചേർന്ന് ക്ലബ്ബിന് വിജയങ്ങൾ സമ്മാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പാർക് ദേസ് പ്രിൻസസ് മൈതാനത്ത് കളിക്കാൻ ഞാൻ ഞാൻ കാത്തിരിക്കുന്നു" മെസ്സി പറഞ്ഞു.

പുതിയ ജഴ്സിയില്‍ മെസ്സി

"വളരെ അഭിമാനത്തോടെ ഞാൻ മെസ്സിയെയും കുടുംബത്തെയും പിഎസ്‌ജിയിലേക്ക് സ്വാഗതം ചെയ്യുന്നു" ക്ലബ്ബ് പ്രസിഡന്റ് നാസർ അൽ ഖലീഫി പറഞ്ഞു. മെസ്സി ക്ലബ്ബിനെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മെസ്സിയുടെ വരവിലൂടെ നെയ്മർ, എമ്പാപ്പെ എന്നിവർക്കൊപ്പമുള്ള പിഎസ്‌ജി മുന്നേറ്റ നിര വലിയ ശക്തിയായി മാറും. ഡി മരിയ, ഇക്കാർഡി, ജിനി വൈനാൾഡാം, വെറാറ്റി, സറാബിയ, ഹാക്കിമി, റാമോസ്‌, കെയ്‌ലർ നവാസ്, ഡൊനാറുമ്മ തുടങ്ങി ഒരു വൻ കളിക്കാർ ടീമിൽ ഉണ്ട്. ഇവരെയൊക്കെ വച്ചു ചാമ്പ്യൻസ് ലീഗ് കിരീടം നേടുക, കഴിഞ്ഞ വർഷം നഷ്ടമായ ലീഗ് 1 വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങൾ ആണ് കോച്ച് പൊചേറ്റിനോക്ക് മുന്നിൽ.