പിഎസ്‌ജി ജേഴ്സിയിൽ മെസ്സിയെ കാണാൻ ഇനിയും കാത്തിരിക്കണം

 | 
Messi

ലയണൽ  മെസ്സിയുടെ പിഎസ്‌ജി അരങ്ങേറ്റത്തിന് ആരാധകർ  ഇനിയും കാത്തിരിക്കണം. വെള്ളിയാഴ്ച ബ്രെസ്റ്റോയ്‌സുമായി നടന്ന മത്സരത്തിൽ മെസ്സിക്ക് ടീമിൽ ഇടം പിടിക്കാൻ ആയില്ല. 

കോപ്പ അമേരിക്ക വിജയത്തിന് ശേഷം മെസ്സി വേറെ മത്സരങ്ങൾ ഒന്നും കളിച്ചിട്ടില്ല. എന്നാലും പിഎസ്‌ജിയിൽ എത്തിയ ശേഷം പരിശീലനത്തിൽ മെസ്സി ഉണ്ട്. ബ്രെസ്റ്റുമായുള്ള കളിയിൽ നെയ്മറും റാമോസും കളിച്ചില്ല. 

മെസ്സി ടീമുമായി നന്നായി പൊരുത്തപ്പെട്ടെന്നും നല്ല അന്തരീക്ഷമാണ് ഇപ്പോൾ എന്നും കോച്ച്‌ പൊചേറ്റിനോ പറഞ്ഞു. കിലിയൻ എമ്പാപ്പെ റയൽ മാഡ്രിഡിൽ പോകും എന്ന വാർത്തയും അദ്ദേഹം തള്ളിക്കളഞ്ഞു. 

മുപ്പതാം തിയതി ആണ് പിഎസ്‌ജിക്ക് അടുത്ത കളി. അന്ന് മെസ്സി അരങ്ങേറ്റം കുറിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.