ഹാട്രിക് നേടി മൗണ്ട്; നോർവിച്ച് സിറ്റിയെ 7-0ന് തകർത്ത് ചെൽസി

 | 
Chelsea
പ്രീമിയർ ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെൽസി നോർവിച്ച് സിറ്റിയെ എതിരല്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു. ഇംഗ്ലീഷ് കൗമാര താരം മാസൻ മൗണ്ട് നേടിയ ഹാട്രിക് ആണ് മത്സരത്തിലെ സവിശേഷത. ബെൻ ചിൽവിൽ, ഹഡ്സൻ ഒഡോയി, റീസ് ജെയിംസ് എന്നിവരും ഗോളടിച്ചു. ഒരു ഗോൾ സെൽഫ്‌ ഗോളായി നോർവിച്ച് സിറ്റിയും നൽകി. 

ആദ്യ പകുതിയിൽ 3 ഗോൾ നേടിയ ചെൽസി രണ്ടാം പകുതിയിൽ ആണ് നാല് ഗോൾ അടിച്ചത്. 65ആം മിനിറ്റിൽ ബെൻ ഗിബ്സൻ ചുവപ്പ് കാർഡ് കണ്ടു പുറത്തു പോയത് നോർവിച്ച് സിറ്റിയ്ക്ക് തിരിച്ചടിയായി. 

ലുക്കാക്കു, തിമോ വെർണർ എന്നിവർക്ക് പരുക്ക് ആയതിനെ തുടർന്ന് ഫോൾസ് 9 പൊസിഷനിൽ ഹാവേർട്ട്സിനെ ഇറക്കി മൗണ്ടിനെയും ഒഡോയിയേയും ഇരുവശങ്ങളിലും ഇറക്കി ആണ് ആദ്യ 11 ട്രൂഷൽ ഇറക്കിയത്.