ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തയാറാണെന്ന് ധോണി

ടീമിന്റെ മോശം പ്രകടനത്തിന് കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം.എസ് ധോണി. ക്രിക്കറ്റ് ആസ്വദിക്കുകയും ടീമിന്റെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്.
 | 

ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തയാറാണെന്ന് ധോണി

മിർപൂർ: ടീമിന്റെ മോശം പ്രകടനത്തിന് കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എം.എസ് ധോണി. ക്രിക്കറ്റ് ആസ്വദിക്കുകയും ടീമിന്റെ വിജയത്തിനായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ നായകനെന്ന നിലയിൽ സമീപകാലത്തുണ്ടായ വീഴ്ചകൾ അംഗീകരിക്കുന്നുവെന്നും ധോണി പറഞ്ഞു .ബംഗ്ലദേശിനെതിരായ രണ്ടാം ഏകദിന മത്സരം പരാജയപ്പെട്ടതിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ധോണി.

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടമായതിന്റെ പൂർണ്ണ ഉത്തരവാദിത്വം തനിക്കാണ്. താൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പിന്മാറിയാൽ അത് ടീമിന് ഗുണം ചെയ്യുമെങ്കിൽ അതിനു തയാറാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുന്ന മാറ്റങ്ങൾ ഇന്ത്യൻ ടീമിന് ആവശ്യമാണ്. ടീം ഇന്ത്യയുടെ വിജയം മാത്രമാണ് താൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടു തന്നെ ക്യാപ്റ്റൻ സ്ഥാനത്തിന് ഇവിടെ പ്രസക്തിയില്ല. കളിക്കാരനായി ടീമിൽ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ധോണി പറഞ്ഞു.

ബംഗ്ലദേശുമായുള്ള രണ്ടാം ഏകദിനത്തിലും തോറ്റതോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായിരുന്നു. ആദ്യ മൽസരത്തിൽ ബംഗ്ലദേശ് ഇന്ത്യയെ 79 റൺസിന് പരാജയപ്പെടുത്തിയിരുന്നു. ബംഗ്ലദേശിനോട് ഇന്ത്യയുടെ ആദ്യ പരമ്പരത്തോൽവിയാണിത്.