മുംബൈ ടെസ്റ്റ്: ഇന്ത്യൻ വിജയം അഞ്ച് വിക്കറ്റ് അകലെ

മൂന്നാം ദിനം വിക്കറ്റ് നഷ്ടമാകാതെ 69 എന്ന നിലയിൽ കളി തുടങ്ങിയ ഇന്ത്യക്ക് വേണ്ടി മായങ്ക്(62 ), പൂജാര (47), കോഹ്‌ലി (36), ശുഭ്മൻ ഗിൽ (47), ശ്രേയസ് അയ്യർ (14), സാഹാ (13 ), അക്ഷർ പട്ടേൽ (41*), ജയന്ത് (6) എന്നിങ്ങനെ റൺസ് നേടി. അജാസ് 4 വിക്കറ്റ് നേടിയപ്പോൾ 3 എണ്ണം രചിൻ രവീന്ദ്ര സ്വന്തമാക്കി.
540 എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കിവികൾക്ക് നായകൻ ടോം ലാതത്തെ(6)ആദ്യമേ നഷ്ടമായി. അശ്വിൻ ആണ് വിക്കറ്റ് വീഴ്ത്തിയത്. അധികം വൈകാതെ യങ്ങിന്റെ(20) വിക്കറ്റും അശ്വിൻ വീഴ്ത്തി. എന്നാൽ ഡാരിൽ മിച്ചൽ ഒരറ്റത്ത് പിടിച്ചു നിന്നു. റോസ് ടെയ്‌ലർ (6) അശ്വിന് മുന്നിൽ വീണെങ്കിലും ഹെൻറി നിക്കോൾസിനെ കൂട്ടുപിടിച്ച് മിച്ചൽ സ്കോർ ഉയർത്തി . 60 റൺസ് എടുത്ത മിച്ചലിനെ അക്ഷർ വീഴ്ത്തി. ടോം ബ്ലണ്ടൽ റൺ എടുക്കും മുന്നേ റൺ ഔട്ട് ആയി. 36 റൺസ് നേടിയ നിക്കോൾസിന്റെ കൂടെ 2 റൺസുമായി രചിൻ ആണ് ക്രീസിൽ.