ദേശീയ ഗെയിംസ്: കൂട്ടയോട്ടം ഇന്ന്

ദേശീയ ഗയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടം ഇന്ന് ഗവർണർ പി. സദാശിവം ഫ്ളാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നിൽനിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സച്ചിൻ ടെൻഡുൽക്കറും പങ്കെടുക്കും. സച്ചിനൊപ്പം ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും അർജുന അവാർഡ് ജേതാക്കളും പങ്കെടുക്കും.
 | 

ദേശീയ ഗെയിംസ്: കൂട്ടയോട്ടം ഇന്ന്
തിരുവനന്തപുരം: ദേശീയ ഗയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടം ഇന്ന് ഗവർണർ പി. സദാശിവം ഫ്‌ളാഗ് ഓഫ് ചെയ്യും. സെക്രട്ടേറിയറ്റിന്റെ സൗത്ത് ഗേറ്റിന് മുന്നിൽനിന്ന് രാവിലെ 10.30ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തിൽ സച്ചിൻ ടെൻഡുൽക്കറും പങ്കെടുക്കും. സച്ചിനൊപ്പം ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും അർജുന അവാർഡ് ജേതാക്കളും പങ്കെടുക്കും.

രാവിലെ 10.15ഓടെ ഗവർണർ അടക്കമുള്ള വിശിഷ്ടാതിഥികൾ കൂട്ടയോട്ടത്തിന്റെ സ്റ്റാർട്ടിങ് പോയിന്റിൽ എത്തും. സുരക്ഷാ കാരണങ്ങളാൽ സച്ചിൻ ടെൻഡുൽക്കർ സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ് വരെ മാത്രമേ ഓടൂ. മറ്റുള്ളവർ സെൻട്രൽ സ്റ്റേഡിയം വരെ നീളുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കും. കൂട്ടയോട്ടത്തിന് സൗകര്യം ഒരുക്കുന്നതിനായി രാവിലെ 10 മുതൽ 12 വരെ വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടാകും.

ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, പ്രകാശ് ബാബു, ഒ. രാജഗോപാൽ, സി. ദിവാകരൻ, ബിനോയ് വിശ്വം, എം.എം. ഹസൻ, എം.പി. അച്യുതൻ, വി. സുരേന്ദ്രൻപിള്ള, രാജ്‌മോഹൻ ഉണ്ണിത്താൻ, പന്തളം സുധാകരൻ, കെ. മോഹൻകുമാർ, ശരത്ചന്ദ്രപ്രസാദ്, തമ്പാനൂർ രവി എന്നിവർ പരിപാടിയിൽ പങ്കെടുക്കും.

ചലച്ചിത്രപ്രവർത്തകരായ രാജീവ്‌നാഥ്, ടി.കെ.രാജീവ്കുമാർ, ഷാജി കൈലാസ്, കെ.മധു, മണിയൻപിള്ള രാജു, ജി.സുരേഷ്‌കുമാർ, മേനക, ബാലുകിരിയത്ത്, ഭാഗ്യലക്ഷ്മി, ബൈജു, സോന നായർ, വിജി തമ്പി, പി.ശ്രീകുമാർ, ടി എസ്.സുരേഷ്‌കുമാർ, എം.രഞ്ജിത്, കാർത്തിക, ചിപ്പി, ജി എസ്.വിജയൻ, വിപിൻ മോഹൻ, തുളസിദാസ്, സണ്ണി ജോസഫ്, ഇന്ദ്രൻസ്, കാർത്തിക, മധുപാൽ, നന്ദു, കിരീടം ഉണ്ണി, രാജൻ കിരിയത്ത്, വിനു കിരിയത്ത്, ഗാന്ധിമതി ബാലൻ, കല്ലിയൂർ ശശി, ബി.രാകേഷ്, മായാ വിശ്വനാഥ്, സുരേഷ് ഉണ്ണിത്താൻ, സുരേഷ് കൃഷ്ണൻ, മേലില രാജശേഖർ, സന്ദീപ് സേനൻ, ദീപു കരുണാകരൻ, രഘുചന്ദ്രൻനായർ, രഞ്ജിത് കാർത്തികേയൻ തുടങ്ങിയവരും കൂട്ടയോട്ടത്തിൽ പങ്കെടുക്കും.