ദേശീയ ഗെയിംസ്: സൈക്ലിംഗിൽ കേരളത്തിനു മൂന്നാം സ്വർണം
ദേശീയ ഗെയിംസ് സൈക്ലിംഗിൽ കേരളത്തിനു മൂന്നാം സ്വർണം. വനിതകളുടെ മൂന്നു കിലോമീറ്റർ വ്യക്തിഗത പഴ്സ്യൂട്ടിൽ ടി.പി അഞ്ജിതയാണു സൈക്ലിംഗിൽ കേരളത്തിനായി മൂന്നാം പൊന്ന് സമ്മാനിച്ചത്. ഇതോടെ കേരളത്തിന്റെ സ്വർണസമ്പാദ്യം 22 ആയി. അഞ്ജിത നേരത്തെ 72 കിലോമീറ്റർ മാസ് സ്റ്റാർട്ടിൽ വെങ്കലം നേടിയിരുന്നു. മണിപ്പുരിന്റെ രാമേശ്വരി ദേവി വെള്ളിയും മഹാരാഷ്ട്രയുടെ ഋതുജ സത്പുതെ വെങ്കലവും നേടി. 28 കിലോമീറ്റർ ഇൻഡിവിജ്വൽ ടൈം ട്രയലിൽ ഋതുജയ്ക്കായിരുന്നു സ്വർണം.
Feb 11, 2015, 11:01 IST
|
തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിംഗിൽ കേരളത്തിനു മൂന്നാം സ്വർണം. വനിതകളുടെ മൂന്നു കിലോമീറ്റർ വ്യക്തിഗത പഴ്സ്യൂട്ടിൽ ടി.പി അഞ്ജിതയാണു സൈക്ലിംഗിൽ കേരളത്തിനായി മൂന്നാം പൊന്ന് സമ്മാനിച്ചത്. ഇതോടെ കേരളത്തിന്റെ സ്വർണസമ്പാദ്യം 22 ആയി. അഞ്ജിത നേരത്തെ 72 കിലോമീറ്റർ മാസ് സ്റ്റാർട്ടിൽ വെങ്കലം നേടിയിരുന്നു. മണിപ്പുരിന്റെ രാമേശ്വരി ദേവി വെള്ളിയും മഹാരാഷ്ട്രയുടെ ഋതുജ സത്പുതെ വെങ്കലവും നേടി. 28 കിലോമീറ്റർ ഇൻഡിവിജ്വൽ ടൈം ട്രയലിൽ ഋതുജയ്ക്കായിരുന്നു സ്വർണം.
വനിതകളുടെ സൈക്ലിംഗ് 500 മീറ്റർ ടൈം ട്രയൽ വനിതാവിഭാഗത്തിൽ കേരളത്തിന്റെ തന്നെ കെസിയ വെള്ളി നേടി. ഇതുവരെയായി ഈയിനത്തിൽ നിന്ന് മൂന്ന് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.