ദേശീയ ഗെയിംസ്; 30 സ്വർണവുമായി കേരളം രണ്ടാം സ്ഥാനത്ത്
ദേശീയ ഗെയിംസ് മെഡൽപ്പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി. 30 സ്വർണം നേടിയാണ് കേരളത്തിന്റെ മുന്നേറ്റം. 27 സ്വർണവുമായി ഹരിയാനയാണ് മൂന്നാമത്.
Feb 12, 2015, 12:02 IST
|
തിരുവനന്തപുരം: ദേശീയ ഗെയിംസ് മെഡൽപ്പട്ടികയിൽ കേരളം രണ്ടാം സ്ഥാനത്തെത്തി. 30 സ്വർണം നേടിയാണ് കേരളത്തിന്റെ മുന്നേറ്റം. 27 സ്വർണവുമായി ഹരിയാനയാണ് മൂന്നാമത്.
വ്യാഴാഴ്ച മൂന്ന് സ്വർണമാണ് കേരളം നേടിയത്. സൈക്ലിങ് 500 മീറ്റർ ടീം പർസ്യൂട്ടിൽ ലിഡിയമോൾ സണ്ണി, വി.ജി. പാർവതി, വി.രജനി, മഹിത മോഹൻ എന്നിവരാണ് സ്വർണം നേടിയത്. 500 മീറ്റർ കയാക്കിങ് കെ ഫോറിൽ ജസ്റ്റിമോൾ, മിനിമോൾ, ട്രീസ ജേക്കബ്, അനുഷ ബിജു എന്നിവരും സ്വർണ്ണം നേടി. സൈക്ലിങ് പോയന്റ് റേസിൽ മഹിതയാണ് കേരളത്തിന് വേണ്ടി 30-ാം സ്വർണ്ണം നേടിയത്.