ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഗുസ്തി താരങ്ങള്‍ക്ക് ആധാര് കാര്ഡ് നിര്‍ബന്ധമാക്കി
ന്യൂഡല്‍ഹി: ദേശീയ ഗുസ്തിമത്സരങ്ങളില് പങ്കെടുക്കുന്നതിന് ഇനി മുതല് താരങ്ങള്ക്ക് ആധാര് കാര്ഡ് നിര്ബന്ധമാക്കി. വയസില് കൃത്രിമത്വം കാണിച്ച് പങ്കെടുക്കുന്നതും ഇതര സംസ്ഥാനങ്ങള്ക്ക് വേണ്ടി ചില താരങ്ങള് പങ്കെടുക്കുന്നതും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ദി റെസ്ലിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
സ്വകാര്യ ഏജന്‍സികളുടെ അനാവശ്യ ഇടപെടലുകളും ഒഴിവാക്കുക എന്ന ലക്ഷ്യവും തീരുമാനത്തിന് പിന്നിലുണ്ടെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ് ശരണ്‍ വ്യക്തമാക്കി. നിരവധി ഏജന്‍സികള്‍ ഗുസ്തി താരങ്ങളുമായി കരാറുണ്ടാക്കുകയും അനാവശ്യ ഇടപെടലുകള്‍ നടത്തുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം സംസ്ഥാനത്ത് നിന്ന് യോഗ്യത നേടാനാകാത്ത സന്ദര്‍ഭങ്ങളില്‍ ഇതര സംസ്ഥാനത്ത് നിന്ന് ശ്രമം നടത്തുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കുകയാണെങ്കില്‍ ജന്മസ്ഥലവും വയസും മനസിലാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വയസ് സംബന്ധിച്ച് നടത്തുന്ന തട്ടിപ്പുകള്‍ തടയാന്‍ ആധാര്‍ കാര്‍ഡിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വയസുതട്ടിപ്പാണ് കായികമേഖലയിലെ ഏറ്റവും വലിയ പ്രശ്‌നമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ഒക്ടോബര്‍ 22 മുതല്‍ 25 വരെ നടക്കുന്ന ദേശീയ മത്സരത്തില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.