ലാലിസം: ചെക്ക് ഗെയിംസ് സി.ഇ.ഒ കൈപ്പറ്റി

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ലാലിസം വിവാദത്തെ തുടർന്ന് മോഹൻലാൽ അയച്ച ചെക്ക് ഗെയിംസ് സി.ഇ.ഒ കൈപ്പറ്റി.
 | 
ലാലിസം: ചെക്ക് ഗെയിംസ് സി.ഇ.ഒ കൈപ്പറ്റി

 

തിരുവനന്തപുരം:  ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട ലാലിസം വിവാദത്തെ തുടർന്ന് മോഹൻലാൽ അയച്ച ചെക്ക് ഗെയിംസ് സി.ഇ.ഒ കൈപ്പറ്റി. സ്പീഡ് പോസ്റ്റ് വഴി അയച്ച ചെക്ക് പോസ്റ്റ്മാൻ ജേക്കബ് പുന്നൂസിന് കൈമാറി. സർക്കാരുമായി ആലോചിച്ച് തുടർന്ന് നടപടി സ്വീകരിക്കുമെന്നും ജേക്കബ് പുന്നൂസ് അറിയിച്ചു. അതേസമയം, ചെക്ക് മടക്കി നൽകുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

ഒരു കോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ ചെക്ക് കഴിഞ്ഞ ദിവസമാണ് മോഹൻലാൽ സർക്കാരിന് അയച്ചത്. എന്നാൽ ലാലിൽ നിന്നും പണം തിരിച്ച് വാങ്ങേണ്ടന്നാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം.