പണം തിരിച്ച് വാങ്ങില്ലെന്ന് സർക്കാർ
ലാലിസത്തിന്റെ പണം തിരിച്ച് വാങ്ങില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ ധാരണയായതായി റിപ്പോർട്ട്. പണം തിരിച്ച് വാങ്ങുന്നത് സർക്കാരിന്റെ അന്തസ്സിന് ചേർന്നതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
Feb 4, 2015, 12:47 IST
|
തിരുവനന്തപുരം: ലാലിസത്തിന്റെ പണം തിരിച്ച് വാങ്ങില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ ധാരണയായതായി റിപ്പോർട്ട്. പണം തിരിച്ച് വാങ്ങുന്നത് സർക്കാരിന്റെ അന്തസ്സിന് ചേർന്നതല്ലെന്ന വിലയിരുത്തലിനെ തുടർന്നാണിത്.
അതേസമയം, ലാലിസം വിവാദത്തിൽ സർക്കാരുമായി ഇനി ഒത്തുതീർപ്പിനില്ലെന്ന് മോഹൻലാൽ നേരത്തെ വ്യക്തമാക്കിയിരുന്നു. പണം തിരികെ നൽകുന്ന നിലപാടിലും മാറ്റമില്ല. ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങിൽ ലാലിസം മാത്രമാണ് പരാജയമായതെന്ന മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രസ്താവന തന്നെ വേദനിപ്പിച്ചതായും മോഹൻലാൽ പറഞ്ഞു. മന്ത്രിസഭ എന്തു തീരുമാനിച്ചാലും ആരു പറഞ്ഞാലും പണം തിരികെ നൽകുന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മോഹൻലാൽ വ്യക്തമാക്കിയിരുന്നു.