മോഹൻലാൽ നൽകിയ പണം ഏതെങ്കിലും പദ്ധതിക്കായി വിനിയോഗിക്കുമെന്ന് തിരുവഞ്ചൂർ
ലാലിസത്തിന്റെ പണം മോഹൻലാൽ തിരികെ വാങ്ങില്ലെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
Feb 7, 2015, 10:56 IST
|
തിരുവനന്തപുരം: ലാലിസത്തിന്റെ പണം മോഹൻലാൽ തിരികെ വാങ്ങില്ലെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ ലാലിന് വേദനയുണ്ട്. മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരമാണ് അദ്ദേഹത്തെ വീട്ടിൽ പോയി കണ്ടതെന്നും തിരുവഞ്ചൂർ പറഞ്ഞു. പണം തിരികെ വാങ്ങണമെന്ന് മന്ത്രി നേരിട്ട് വന്ന പറഞ്ഞിട്ടും മോഹൻലാൽ ഇത് നിരസിക്കുകയായിരുന്നു. പണം ഇനി തിരികെ വാങ്ങാനാകില്ലെന്ന് ലാൽ സർക്കാരിനെ അറിയിച്ചു.
പണം ഏതെങ്കിലും പദ്ധതിക്കായി വിനിയോഗിക്കും. മോഹൻലാൽ നിർദേശിക്കുന്ന പദ്ധതിക്കായി പണം ചിലവഴിക്കുന്ന കാര്യം ആലോചിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.