ദേശീയ ഗെയിംസ്; മെഡൽ സമ്മാനിക്കാൻ കൊലപാതകക്കേസിലെ പ്രതിയായ ആൾദൈവവും

ദേശീയ ഗെയിംസിൽ മെഡൽ സമ്മാനിക്കാൻ വിവാദ ആൾ ദൈവവും. രെച്ചെ സവിദയുടെ പ്രസ്ഥാനത്തിന്റെ സ്ഥാപകനും മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെ വിവാദനായകനുമായ ഗുർമീത് റാം റഹീമാണ് ഇന്നലെ ദേശീയ ഗെയിംസ് വേദിയിലെത്തിയത്. വിഐപി ഗ്യാലറിയിലെത്തിയ ഗുർമീതിനെ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അടുത്ത് തന്നെ പിടിച്ചിരുത്തി. മുഖ്യമന്ത്രിയോട് കുശലന്വേഷണം നടത്തിയ ഗുർമീത് മെഡലും സമ്മാനിച്ചാണ് വേദി വിട്ടത്.
 | 

ദേശീയ ഗെയിംസ്; മെഡൽ സമ്മാനിക്കാൻ കൊലപാതകക്കേസിലെ പ്രതിയായ ആൾദൈവവും
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ മെഡൽ സമ്മാനിക്കാൻ വിവാദ ആൾ ദൈവവും,  ദെയ്‌റാ സച്ചാ സൗദ എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും മെസഞ്ചർ ഓഫ് ഗോഡ് എന്ന ചിത്രത്തിലൂടെ വിവാദനായകനുമായ ഗുർമീത് റാം റഹീമാണ് ഇന്നലെ ദേശീയ ഗെയിംസ് വേദിയിലെത്തിയത്. വിഐപി ഗ്യാലറിയിലെത്തിയ ഗുർമീതിനെ കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അടുത്ത് തന്നെ പിടിച്ചിരുത്തി. മുഖ്യമന്ത്രിയോട് കുശലന്വേഷണം നടത്തിയ ഗുർമീത് മെഡലും സമ്മാനിച്ചാണ് വേദി വിട്ടത്.

മെസഞ്ചർ ഓഫ് ഗോഡ് സിനിമയുടെ പ്രചരണാർത്ഥാണ് ഗുർമീത് റാം റഹീം സിങ്ങ് കൊല്ലത്തെത്തിയത്. മയക്കുമരുന്നിന് എതിരായ സന്ദേശം നൽകുന്നതാണ് ‘എം എസ് ജി: ദി മെസഞ്ചർ ഓഫ് ഗോഡ്’ എന്ന സിനിമയെന്ന് ഗുർമീത് പറഞ്ഞു. ഫെബ്രുവരി 13ന് സിനിമ ഇന്ത്യയിൽ പ്രദർശനത്തിന് എത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇംഗ്ലീഷ്, ഇറ്റാലിയൻ അടക്കമുള്ള ഭാഷകളിൽ ചിത്രം പിന്നീട് റിലീസ് ചെയ്യും. ഗുർമീതിനെ ആൾദൈവമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് സെൻസർ ബോർഡ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

രണ്ട് കൊലപാതക കേസിലും ഒരു പീഡനകേസിലുമടക്കം ഗുർമിത്ത് സിങ്ങിനെതിരായ മൂന്ന് കേസുകളിൽ ഇപ്പോൾ സി.ബി.ഐ അന്വേഷണം നടക്കുകയാണ്. ദൈവത്തിന്റെ അനുഗ്രഹം ലഭിക്കാൻ വൃഷ്ണഛേദം നടത്തിയാൽ മതിയെന്നു തെറ്റിദ്ധരിപ്പിച്ച് 400 ഭക്തമാരെ ഷണ്ഡന്മാരാക്കിയ കേസ് സിബിഐ അന്വേഷണത്തിലാണ്.