ലാലിസത്തിന് താൻ പ്രതിഫലം വാങ്ങുന്നില്ലെന്ന് മോഹൻലാൽ

ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കുന്ന ലാലിസം പരിപാടിക്കായി താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് നടൻ മോഹൻലാൽ. എന്നാൽ ബാൻഡിലുള്ള മറ്റ് കലാകാരന്മാർക്ക് നൽകുന്നതിന് പണം വാങ്ങുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ലാലിസം മ്യൂസിക് ബാൻഡ് കലാകാരന്മാരുടെ കൂട്ടായ്മയാണ്.
 | 

ലാലിസത്തിന് താൻ പ്രതിഫലം വാങ്ങുന്നില്ലെന്ന് മോഹൻലാൽ
തിരുവനന്തപുരം:
ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിക്കുന്ന ലാലിസം പരിപാടിക്കായി താൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങുന്നില്ലെന്ന് നടൻ മോഹൻലാൽ. എന്നാൽ ബാൻഡിലുള്ള മറ്റ് കലാകാരന്മാർക്ക് നൽകുന്നതിന് പണം വാങ്ങുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. ലാലിസം മ്യൂസിക് ബാൻഡ് കലാകാരന്മാരുടെ കൂട്ടായ്മയാണ്. പരിപാടി അവതരിപ്പിക്കുന്നതിനും റെക്കോർഡിംഗും മറ്റുമായി വലിയൊരു തുക ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോലെ രണ്ട് കോടി രൂപയൊന്നും വാങ്ങുന്നില്ല. വാങ്ങുന്ന തുക എത്രയാണെന്ന് മാധ്യമങ്ങൾ ആവശ്യപ്പെട്ടാൽ വെളിപ്പെടുത്താമെന്നും മോഹൻലാൽ പറഞ്ഞു. സച്ചിൻ പണം വാങ്ങാത്തത് അദ്ദേഹം ഒരു വ്യക്തി മാത്രമായതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വിവാദങ്ങൾക്ക് യാതൊരു കുറവും ഇല്ല. ഇവിടെ എന്ത് പരിപാടി നടന്നാലും നൂറ് വിവാദങ്ങളുമായി ആരെങ്കിലുമൊക്കെ വരുമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു