ഗെയിംസ് അഴിമതി: സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുന്നു

ദേശീയ ഗെയിംസ് അഴിമതിയിൽ സി.ബി.ഐ അന്വേഷിക്കുന്നു. ചെന്നൈ സി.ബി.ഐ യൂണിറ്റിൽ ലഭിച്ച പരാതിയെ തുടർന്നാണ് അനൗദ്യോഗിക അന്വേഷണം.
 | 
ഗെയിംസ് അഴിമതി: സി.ബി.ഐ വിവരങ്ങൾ ശേഖരിക്കുന്നു

 

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയിൽ സി.ബി.ഐ അന്വേഷിക്കുന്നു. ചെന്നൈ സി.ബി.ഐ യൂണിറ്റിൽ ലഭിച്ച പരാതിയെ തുടർന്നാണ് അനൗദ്യോഗിക അന്വേഷണം. 50 പേജുള്ള പരാതിയാണ് ലഭിച്ചത്. സി.ബി.ഐ പ്രാഥമിക പരിശോധന നടത്തി തെളിവുകൾ ശേഖരിച്ച് തുടങ്ങി.

ചീഫ് സെക്രട്ടറിയുടെ പരാമർശങ്ങളും വാർത്തകളും അന്വേഷണത്തിന് ആധാരമാകുമെന്നാണ് റിപ്പോർട്ടുകൾ.