ദേശീയ ഗെയിംസ്: കേരളത്തിന് ആദ്യ സ്വർണം
ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ സാജൻ പ്രകാശാണ് സ്വർണം നേടിയത്.
Feb 1, 2015, 19:31 IST
|
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. 100 മീറ്റർ ബട്ടർഫ്ളൈ സ്ട്രോക്കിൽ സാജൻ പ്രകാശാണ് സ്വർണം നേടിയത്. ഗെയിംസിൽ വെള്ളി മെഡലോടെയാണ് കേരളം മെഡൽ നേട്ടത്തിന് തുടക്കം കുറിച്ചത്. 200 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തലിൽ സാജൻ പ്രകാശ് തന്നെയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്.
രണ്ട് സ്വർണം കരസ്ഥമാക്കി ഹരിയാനയാണ് മെഡൽ പട്ടികയിൽ മുന്നിൽ.