സൈക്കിളിംഗിൽ രജനിക്ക് സ്വർണ്ണം
ദേശീയ ഗെയിംസ് സൈക്ലിംഗിൽ കേരളത്തിന്റെ വി രജനിക്ക് സ്വർണം. 72 കിലോമീറ്റർ റോഡ് മാസ് സ്റ്റാർട്ട് ഇനത്തിലാണ് രജനി സ്വർണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം 16 ആയി.
Feb 7, 2015, 14:54 IST
| തിരുവനന്തപുരം: ദേശീയ ഗെയിംസ് സൈക്ലിംഗിൽ കേരളത്തിന്റെ വി രജനിക്ക് സ്വർണം. 72 കിലോമീറ്റർ റോഡ് മാസ് സ്റ്റാർട്ട് ഇനത്തിലാണ് രജനി സ്വർണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം 16 ആയി.
ഹരിയാനയുടെ സീമാ റാണിയ്ക്കാണ് ഈ ഇനത്തിൽ വെള്ളി. സീമ റാണിയുമായി വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ദേശീയ ചാംപ്യൻ കൂടിയായ രജനി സ്വർണം നേടിയത്. കേരളത്തിന്റെ ടി സി അഞ്ജിത ഈ ഇനത്തിൽ വെങ്കലം നേടി.
തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനിയായ രജനിയുടെ അഞ്ചാമത്തെ ദേശീയ ഗെയിംസാണിത്. 1996 മുതൽ സൈക്ലിങ് രംഗത്ത് സജീവ സാന്നിദ്ധ്യമാണ് രജനി. ഹൈദരാബാദ് ദേശീയ ഗെയിംസിൽ മൂന്നു സ്വർണവും ഗുവാഹത്തിയിൽ മൂന്നു സ്വർണവും ഓരോ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.